Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കല്ല് എറിയുന്നവരോടും ക്ഷമിക്കുന്ന നിവിൻ

Nivin_pauly11

നിവിനെക്കുറിച്ച് പറയാൻ കൂട്ടുകാരനായ ജൂഡ് ആന്റണിക്ക് എന്നും നൂറുനാവാണ്. സിനിമയ്ക്കു മുമ്പേയുള്ള പരിചയമാണ് നിവിൻപോളിയുമായി. മലർവാടി ആർട്ട്സ് ക്ലബിന്റെ സഹസംവിധായകനായി, പിന്നീട് നിവിൻപോളി നായകനായ ഓംശാന്തി ഓശാനയുടെ സംവിധായകനായി ഇപ്പോൾ ഏറ്റവും പുതിയ ചിത്രം ആക്ഷൻ ഹീറോ ബിജുവിൽ നിവിന്റെ സഹതാരവുമായി. പത്തുവർഷം നീണ്ട സൗഹൃദത്തെക്കുറിച്ച് ജൂഡ് ആന്റണി.

സൂപ്പർസ്റ്റാറാകുന്നതിന് മുമ്പുള്ള നിവിൻ

സൂപ്പർസ്റ്റാറായ നിവിൻ അതിനു മുമ്പുള്ള നിവിൻ അങ്ങനെ എനിക്ക് വേർതിരിവ് തോന്നിയിട്ടില്ല. അന്നും ഇന്നും അവന് ഒരുപോലെയാണ്. ഒരുമാറ്റവും ഇല്ല. നിവിൻ അഹങ്കാരിയാണെന്ന് ചിലരൊക്കെ പറയും, പക്ഷെ എനിക്ക് ഒരിക്കലും അങ്ങനെ തോന്നിയിട്ടേയില്ല. അവന് അന്നും ഇന്നും എന്റെ പ്രിയപ്പെട്ട കൂട്ടുകാരനാണ്.

jude

കൂട്ടുകാരനായ നിവിൻ

വളരെ പക്വതയോടെ കാര്യങ്ങളെ സമീപിക്കുന്ന ആളാണ്. പൊട്ടിത്തെറിക്കുന്ന പ്രായത്തിൽ പോലും അവന് കാര്യങ്ങളെ ഗൗരവമായി സമീപിച്ചിട്ടുണ്ട്. അവനും ഞാനും രാജീവ്പിള്ളയും ഒന്നിച്ച് കാറിൽ പോയപ്പോൾ ഞങ്ങളുടെ കാറു തട്ടി ഒരു ബൈക്കുകാരൻ വീണു. അയാൾക്ക് ഒന്നും പറ്റിയില്ലെങ്കിലും ദേഷ്യത്തിന് അവന് നിവിന്റെ കാറിന് കല്ലെറിഞ്ഞു ചില്ലുപൊട്ടി. മലർവാടി ഇറങ്ങിയ സമയമാണ്. ആരും അങ്ങനെ തിരിച്ചറിയാൻ തുടങ്ങിയിട്ടൊന്നുമില്ല. ബൈക്കുകാരന്റെ ചെയ്തി കണ്ട് എനിക്കും രാജീവിനുമൊക്കെ നല്ല ദേഷ്യം കയറി ഞങ്ങൾ പൊലീസിനെ വിളിച്ചു. പൊലീസ് ബൈക്കുകാരനോട് 6000 രൂപ നഷ്ടപരിഹാരം കൊടുത്തിട്ട് പോകാൻ പറഞ്ഞു. ഇതു കേട്ടതോടെ അവന് കരച്ചിലായി. അവന്റെ കരച്ചിൽ കണ്ട് നിവിൻ പറഞ്ഞു പോട്ടെ വിട്ടേരെ അവന് എടുത്തുചാട്ടത്തിന് ചെയ്തതല്ലേ, ചിലപ്പോൾ കാശ് കാണില്ലായിരിക്കുമെന്നും വെറുതെ നമ്മൾ ദ്രോഹിക്കേണ്ട എന്ന്. കല്ലെറിഞ്ഞവനോട് പോലും ക്ഷമിക്കാനുള്ള മനസ്സ് ചോരതിളയ്ക്കുന്ന പ്രായത്തിലും അവനുണ്ടായിരുന്നു.

നടനായ നിവിൻ

സിനിമ നന്നാകാൻ എന്തു ത്യാഗവും സഹിക്കുന്ന നടന്. മലർവാടിയിൽ ചില രംഗങ്ങൾ അഭിനയിച്ച ശേഷം അവന് എന്നോട് ചോദിച്ചൂ എടാ എങ്ങനെയുണ്ട്? ഞാൻ അന്ന് അവനോട് മുഖത്തടിച്ച് പറഞ്ഞിട്ടുണ്ട് നിന്റെ അഭിനയം ശരിയല്ല, നീ നാടകീയമായിട്ടാണ് അഭിനയിക്കുന്നതെന്ന്. ഇതുകേട്ട് അവന് തിരിച്ച് ദേഷ്യപ്പെട്ടിട്ടില്ല. ആ കുറവ് തിരുത്താനാണ് നോക്കിയത്. പ്രേമത്തിന് മുമ്പ് ഞാൻ പറഞ്ഞിട്ടുണ്ട്, നിന്റെ ഡാൻസ് കാണാൻ ഭംഗിയില്ല എന്ന്. പ്രേമത്തിന് ശേഷം ഈ അഭിപ്രായം അവന് എന്നെക്കൊണ്ട് തിരുത്തിപറയിച്ചു. വിമർശനങ്ങളെ പോസിറ്റിവായി കാണുന്ന നല്ല നടനാണ് നിവിന് പോളി.

Jude Anthany Joseph in I Me Myself

സൂപ്പർസ്റ്റാറായ നിവിൻ

ഇനിയും ഒരുപാട് ഉയരങ്ങളിൽ അവനെത്തും. ഒന്നും കാണാതെ ഒരു സിനിമയ്ക്ക് അവന് യെസ് പറയില്ല. കരുതലോടെ സിനിമയെ സമീപിക്കുന്ന നടനാണ് നിവിൻ. അതുകൊണ്ട് ഇപ്പോൾ കാണുന്ന നിവിനെയായിരിക്കില്ല നിങ്ങൾ കുറച്ചു നാൾ കഴിയുമ്പോൾ കാണുക.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.