സിനിമയിൽ നിവിൻ പോളിക്ക് നല്ല നാളുകളാണ്. തമിഴ്നാട്ടിൽ പ്രേമത്തിന്റെ ഇഫക്ട് കത്തിപ്പടരുമ്പോൾ നിവിനൊരു ക്ഷണം വന്നു. ആരുടെതെന്നല്ലേ. സാക്ഷാൽ ഇളയദളപതിയുടെ. വിജയ്‌യുടെ ഓഫിസിലേക്ക് ക്ഷണം വന്നതിൽ നിവിൻ പോലും ഞെട്ടിപ്പോയി. ഇക്കാര്യം നിവിൻ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. വിജയ്ക്കും പ്രേമം ഏറെയിഷ്പ്പെട്ടു. അതിനു പിന്നിലെ അധ്വാനത്തെയും അദ്ദേഹം അഭിനന്ദിച്ചു.
It totally took me by surprise when I got an invite from Vijay Sir to his office. He had loved 'Premam' and sincerely...
Posted by Nivin Pauly on Monday, February 1, 2016
താരപകിട്ടിന്റെ പ്രഭാവമൊന്നുമില്ലാത്ത വിജയ്. അത്രത്തോളം വിനയവും ലാളിത്യവുമുള്ള മനുഷ്യൻ. കേരളത്തെ കുറിച്ചുള്ള തന്റെ സ്നേഹത്തെ കുറിച്ചും സിനിമയെ കുറിച്ചും ഒരുപാടു നേരം അദ്ദേഹം സംസാരിച്ചു. മറക്കാനാകാത്ത ദിനം എന്നാണ് നിവിൻ കുറിച്ചത്. വിലമതിക്കാനാകാത്തതാണ് ഇദ്ദേഹത്തെ പോലുള്ളവരിൽ നിന്നുള്ള നല്ല വാക്കുകൾ. ഇനിയും നല്ല സിനിമകൾ ചെയ്യാൻ പ്രചോദനം നൽകുന്ന വാക്കുകൾ. നിവിൻ ഫേസുബുക്കിലെഴുതി. വിജയ്‌യെ കണ്ടതിന്റെയും അദ്ദേഹത്തിനൊപ്പം കുറേ നേരം ചിലവിടാനായതിന്റെയും ആകാംഷയിൽ നിവിൻ ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ഇതിനോടകം വൈറലായി കഴിഞ്ഞു.
തമിഴകത്ത് അൽഫോൺസ് പുത്രന്റെ 'പ്രേമം' തീയറ്റർ നിറഞ്ഞോടുകയാണ്. ആക്ഷൻ ഹീറോ ബിജുവാണ് നിവിന്റെ ഏറ്റവും പുതിയ ചിത്രം. ഈ മാസം 15ന് ചിത്രം തീയറ്ററുകളിലെത്തും. 'തെറി'യാണ് പ്രേക്ഷകർ കാത്തിരിക്കുന്ന വിജയ് ചിത്രം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.