Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്ലാസ്റ്റേഴ്സ് തിരിച്ചുവരും: നിവിൻ പോളി

nivin-kerala

കേരള ബ്ലാസ്റ്റേഴ്സിന് നൽകുന്ന പിന്തുണ തുടരുമെന്ന് ടീമിന്റെ യൂത്ത് ബ്രാൻഡ് അംബാസിഡർ നിവിൻ പോളി. ടീം ജയിക്കേണ്ടതായിരുന്നുവെന്നും ആവേശകരമായ മത്സരമായിരുന്നുവെന്നും നിവിൻ പറഞ്ഞു.

‘നല്ല മത്സരമായിരുന്നു. നമ്മുടെ ടീം ജയിക്കേണ്ടതായിരുന്നു. മത്സരമാകുമ്പോൾ ജയവും തോൽവിയും ഉണ്ടാകും. നമുക്ക് ടീമിനെ പിന്തുണയ്ക്കാം. ടീമിന് ഏറ്റവും കൂടുതൽ പിന്തുണ കിട്ടിയത് നമ്മുടെ നാട്ടിൽ തന്നെയായിരുന്നു. ടീം മെച്ചപ്പെടണമെന്ന് തോന്നുന്നില്ല. എല്ലാം ഒരു ടീം വർക്ക് ആണ്. അടുത്ത മത്സരം കാണാൻ ഉണ്ടാകും’. നിവിൻ പറഞ്ഞു.

സച്ചിന്‍ തെൻഡുൽക്കര്‍, ചിരഞ്ജീവി, നിവിന്‍ പോളി തുടങ്ങിയ താരങ്ങള്‍ മത്സരത്തിന് ആവേശം പകരാൻ എത്തിയിരുന്നു. ആദ്യ മൽസരത്തിലെ ലൈനപ്പിൽനിന്ന് ആറു മാറ്റങ്ങളുമായാണു ബ്ലാസ്റ്റേഴ്സ് കളി തുടങ്ങിയത്. ഹോം ഗ്രൗണ്ടിൽ ആയിരക്കണക്കിന് കാണികളുടെ മുന്നില്‍ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയോട് മറുപടിയില്ലാത്ത ഒരു ഗോളിനാണ് കേരളത്തിന്റെ മഞ്ഞപ്പട തോറ്റത്.

Your Rating: