Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊളേജിൽ മമ്മൂട്ടിയെ അനുകരിച്ചിട്ടുണ്ട്: നിവിൻ പോളി

mammootty-nivin

നിവിൻ പോളി എന്ന നടന് ഏറ്റവും നല്ല ഓർമകൾ തന്ന വർഷമായിരുന്നു 2015. തനിക്ക് നേരിടേണ്ടി വന്ന വിമർശനങ്ങളെക്കുറിച്ചും നേടി തന്ന വിജയങ്ങളെക്കുറിച്ചും മനസ്സു തുറന്ന് നിവിൻ പോളി. മനോരമ ചാനലിന്റെ ന്യൂസ് മേക്കര്‍ പുരസ്‌കാരത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംവാദത്തിലാണ് നിവിന്റെ അഭിപ്രായപ്രകടനം.

പ്രേമത്തിന് ആദ്യദിവസങ്ങളിൽ കണ്ട പ്രതികരണം അറിഞ്ഞ് ഞെട്ടിപ്പോയെന്ന് നിവിൻ പറയുന്നു. ആദ്യം ജീൻസും ഷർട്ടുമായിരുന്നു ജോർജിന്റെ കോസ്റ്റ്യൂം. പിന്നീട് ഷൂട്ടിങ് തുടങ്ങുന്നതിന് നിമിഷങ്ങൾക്ക് മുൻപാണ് ജീൻസ് മാറ്റി മുണ്ടാക്കിയത്, പിന്നെ മീശ പിരിക്കുന്നതൊക്കെ എനിക്ക് പണ്ടേ ഉള്ള സ്വഭാവമാണ്. നിവിൻ പറഞ്ഞു.

ഭാഗ്യവശാൽ ഒരുപാട് സംവിധായകരുടെ കൂടെ അഭിനയിക്കാൻ കഴിഞ്ഞതാണ് മറ്റൊരു ഭാഗ്യമെന്ന് നിവിൻ പറയുന്നു. മുതിർന്ന സംവിധായകരെ ഞാൻ ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്ന വാർത്ത പലപ്പോഴും കേട്ടിരുന്നു. ഇത് പലപ്പോഴും തെറ്റിദ്ധാരണകൾ മൂലമുണ്ടാകുന്നതാണ്. അല്ലാതെ ഒരു സംവിധായകനെയും ബുദ്ധിമുട്ടിച്ചിട്ടില്ല. അങ്ങനെ ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ ഈ വേളയിൽ മാപ്പു പറയുന്നു. നിവിൻ പറയുന്നു.

Newsmaker 2015 talk show with Nivin Pauly | Manorama News

കൊളേജിൽ മമ്മൂട്ടിയെ അനുകരിച്ചിട്ടുണ്ട്...

ഞാൻ വലിയൊരു മമ്മൂക്ക ഫാൻ ആണ്. കൊളേജ് കാലത്ത് സേതുരാമ അയ്യർ സിബിഐ റിലീസ് ചെയ്ത ദിവസമൊക്കെ ഇപ്പോഴും ഓർക്കുന്നു. ഞങ്ങൾ അന്ന് സീനിയേഴ്സ് ആണ്. സേതുരാമഅയ്യറെപ്പോലെ കുങ്കുമം തൊട്ട് വരുന്ന പിള്ളേർക്ക് മുഴുവൻ കുങ്കുമം തൊട്ടുകൊടുക്കുമായിരുന്നു.

സിനിമയിലെ ആ പ്രശസ്തമായ പശ്ചാത്തലസംഗീതം 1100 മൊബൈലില്‍ റിങ്‌ടോണാക്കി ബെല്ലടിച്ചാലും ക്ലാസില്‍ കയറാതെ വരാന്തയിലൂടെ സുഹൃത്തുക്കളോടൊപ്പം നടന്നിട്ടുണ്ട്.

ഫേസ്ബുക്ക്

എന്തും ഏതും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നതാണ് ഇപ്പോഴത്തെ ഒരു ട്രെൻഡ്. അതൊരു അനാവശ്യകാര്യമാണെന്നാണ് എന്റെ അഭിപ്രായം.

ചെന്നൈ പ്രളയത്തിന്റെ സമയത്ത് ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വിദേശത്തായിരുന്നു. ചെന്നൈ എനിക്ക് പ്രിയപ്പെട്ട സ്ഥലമാണ്. നാട്ടില്‍ ഉണ്ടായിരുന്നെങ്കില്‍ ചെന്നൈയ്ക്ക് പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പ്രളയബാധിത സ്ഥലങ്ങളില്‍നിന്ന് ചില സുഹൃത്തുക്കളൊക്കെ ആ സമയത്ത് വിളിച്ചിരുന്നു. അവര്‍ക്കായി എന്നാല്‍ ആവുന്ന സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷേ അതൊക്കെ ഫേസ്ബുക്കിലിടണമെന്ന് തോന്നിയിട്ടില്ല.

കുടുംബം, സിനിമ

കുടുംബവും സിനിമയും രണ്ടും എന്നെ സ്വാധീനിക്കുന്നുണ്ട്്. മോൻ ആണ് എന്റെ ഏറ്റവും വലിയ ദൗർബല്യം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.