Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിവിന്‍ പോളി ദുബായിലേക്ക്

nivin-family

തലശേരിയില്‍ നിന്ന് ദുബായിലേക്ക് യാത്രതിരിക്കുകയാണ് നിവിന്‍ പോളിയും വിനീത് ശ്രീനിവാസനും. തട്ടത്തിന്‍ മറയത്ത് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം നിവിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ദുബായിലാകും പൂര്‍ണമായും ചിത്രീകരിക്കുക.

യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി എടുക്കുന്ന ചിത്രത്തില്‍ വിനീതിന് അടുത്ത് അറിയാവുന്ന ആളുകളുടെ കഥയാണ് സിനിമയില്‍ പ്രമേയമാകുന്നത്. ഇതുവരെ എഴുതിയതില്‍വച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള തിരക്കഥയാണ് ഈ ചിത്രത്തിന്‍റേതെന്നും വിനീത് വ്യക്തമാക്കുന്നു.

വിനീതും നിവിനും ഒന്നിച്ചപ്പോഴെല്ലാം പിറന്നത് സൂപ്പര്‍ഹിറ്റുകളാണ്. ഓം ശാന്തി ഓശാന, വിനീത് തിരക്കഥ എഴുതിയ ഒരു വടക്കന്‍ സെല്‍ഫി ഇവയെല്ലാം വന്‍ വിജയം നേടിയവയാണ്. ഷാന്‍ റഹ്മാന്‍ ആണ് ചിത്രത്തിന് സംഗീതം.

പുതിയ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് വിനീത് ശ്രീനിവാസന്‍. ചിത്രത്തിലെ മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ല. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലാണ് നിവിന്‍ പോളി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.