Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്തോഷ് ശിവൻ ചിത്രം നിവിൻ ഉപേക്ഷിച്ചതല്ല

Nivin Pauly, Santhosh Sivan

പ്രമുഖ ഛായാഗ്രാഹകനും, സംവിധായകനുമായ സന്തോഷ് ശിവന്റെ ഏറ്റവും പുതിയ ചിത്രത്തിലെ നായകവേഷം നിവിൻ പോളി ഉപേക്ഷിച്ചു എന്ന തരത്തിൽ കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. എന്നാൽ സന്തോഷ് ശിവനെ പോലുള്ള ഒരു പ്രതിഭയുടെ ചിത്രം നിവിൻ എന്തിനാണ് ഉപേക്ഷിച്ചതെന്ന ചോദ്യമാണ് ആദ്യം ആരാധകരിൽ ഉണ്ടായത്. മഞ്ജുവാര്യർ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന ബിഗ് ബജറ്റിൽ ചിത്രത്തിൽ നിന്നാണ് നിവിൻ പിന്മാറിയതെന്നും റിപ്പോടർട്ടുകൾ വ്യക്തമാക്കുന്നുണ്ടായിരുന്നു.

കഥാപാത്രം മികച്ചതായതിനാൽ അഡ്വാൻസ് പോലും വാങ്ങാതെയാണ് സന്തോഷ് ശിവനോട് നിവിൻ ഈ പ്രോജക്ട് ചെയ്യാമെന്ന് സമ്മതം മൂളിയത്. എന്നാൽ നിവിൻ തന്നെ നിർമ്മാണം വഹിക്കുന്ന സിനിമ ഉൾപ്പെടെയുള്ള നിലവിലെ പ്രോജക്ടുകളുടെ തീയതി നീട്ടിവയ്ക്കേണ്ടി വന്നതാണ് നിവിനെ പ്രതിസന്ധിയിലാക്കിയത്. അതിനാൽ ജൂലായ് ആദ്യവാരം ഷൂട്ടിങ് ആരംഭിക്കാനിരുന്ന സന്തോഷ് ശിവന്റെ പ്രോജക്ട് ഒക്ടോബറിലേക്ക് മാറ്റണമെന്ന് നിവിൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇതിന് സന്തോഷ് ശിവൻ തയ്യാറായിരുന്നില്ല.

സെപ്റ്റംബറിൽ ചില ഹോളിവുഡ് പ്രോജക്ടുകളുടെ തിരക്കുള്ളതിനാൽ ഷൂട്ടിങ് മാറ്റാൻ കഴിയില്ലെന്ന് സന്തോഷ് ശിവനും അറിയിച്ചു. ഇതോടെ മറ്റൊരു നടനെ പരിഗണിക്കുക എന്നല്ലാതെ മറ്റ് വഴികൾ ഇല്ലാതായി. നിവിനും അതിന് സമ്മതിക്കുകയായിരുന്നു. നിവിൻ പോളി സന്തോഷ് ശിവന്റെ സിനിമ ഉപേക്ഷിച്ചു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നെഗറ്റീവ് സെൻസ് നൽകുന്നതിനാലാണ് ഇതിന്റെ കൃത്യമായ വിവരം വിശദീകരിച്ച് സിനിമയുടെ അണിയറക്കാർ ഇപ്പോൾ രംഗത്തെത്തിയിട്ടുള്ളത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.