Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിവിൻ പോളിയെത്തി; ലൊക്കേഷനിൽ യൂത്ത് കോണ്‍ഗ്രസ് ഉപരോധം

nivin-sakhavu

സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനായി നടൻ നിവിൻ പോളിയും സംഘവും കോട്ടയം ജനറൽ ആശുപത്രിയിലെത്തി. ആശുപത്രിക്കുള്ളിലും പുറത്തുമുള്ള ചില രംഗങ്ങളാണ് ഇന്നലെ ചിത്രീകരിച്ചത്. ഇന്നും നാളെയും നടൻ ശ്രീനിവാസനും ഈ സിനിമയ്ക്കായി കോട്ടയത്തുണ്ടാകും.

nivin-sakhavu-1

നിവിൻ പോളിയുണ്ടെന്ന് അറിഞ്ഞതോടെ ഒട്ടേറെപ്പേർ ആശുപത്രി പരിസരത്തു ചിത്രീകരണം കാണാനെത്തിയിരുന്നു. ചിത്രീകരണ സ്ഥലത്തേക്ക് ആരെയും സുരക്ഷാ ജീവനക്കാർ കടത്തിവിട്ടില്ല. സിനിമാ ചിത്രീകരണത്തിനായി ജനറൽ ആശുപത്രിയും പരിസരവും വിട്ടു കൊടുത്തത് മതിയായ വാടക ഈടാക്കാതെയെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷൂട്ടിങ്ങിനിടെ ഉപരോധം സംഘടിപ്പിച്ചു.

nivin-sakhavu-2

ജനറൽ ആശുപത്രി പാർക്കിങ് സ്ഥലത്തിന്റെ വാടകയായി പ്രതിദിനം 5000 രൂപയാണ് ഈടാക്കിയിരുന്നത്. മൂന്നു ദിവസത്തേക്ക് 15000 രൂപ എന്നത് കുറവാണെന്നു പറഞ്ഞായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം. കോട്ടയം നഗരസഭാ അധ്യക്ഷ ഡോ. പി.ആർ.സോനയും വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരും എത്തി സൂപ്രണ്ട് ഓഫിസിൽ യൂത്ത് കോൺഗ്രസ് നേതാക്കന്മാരുമായി ചർച്ച നടത്തി.

തുടർന്ന് മൂന്നു ദിവസത്തേക്ക് 30000 രൂപ അധികമായി നൽകാമെന്നു സിനിമാ നിർമാതാവിന്റെ പ്രതിനിധി സമ്മതിച്ചു. ഇതോടെയാണു പ്രതിഷേധം അവസാനിച്ചത്.  

nivin-sakhavu-5
Your Rating: