Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എപ്പോഴും മേയ്ക്ക്അപ് ഇടേണ്ട; മേഘ്നയോട് മുഖ്യമന്ത്രി

oomen-meghna

ബി.ജെ.പി സ്ഥാനാര്‍ഥി ഒ രാജഗോപാലിന് വേണ്ടി പ്രചരണത്തിനിറങ്ങിയ സീരിയല്‍ നടി മേഘ്നയുടെ പ്രസംഗമാണ് സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാവിഷയം. ഇന്ത്യയ്‌ക്കൊപ്പം പുരോഗമിക്കുന്ന മറ്റൊരു ഇന്ത്യയുണ്ടാകണം എന്നാണ്‌ എന്റെ ആഗ്രഹം. ചെന്നൈ, മുംബൈ തുടങ്ങിയ 'വിദേശ' രാജ്യങ്ങളില്‍ കാറിലിരുന്ന്‌ മേയ്‌ക്കപ്പിടാം, എന്നാല്‍ ഇവിടെ പറ്റില്ല. ഇങ്ങനെ പോകുന്നു താരത്തിന്റെ പ്രസംഗം.

അതേസമയം മേഘ്നയുടെ വിമര്‍ശനത്തിന് ഉമ്മന്‍ ചാണ്ടിയുടെ മറുപടി. തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ വരുമ്പോള്‍ മേയ്‌ക്കപ്പ്‌ ഇടെണ്ടെന്നും അവര്‍ ഷൂട്ടിങിന് മേക്കപ്പ് സ്റ്റുഡിയോയില്‍ പോയി ചെയ്യട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വരുമ്പോള്‍ കുറച്ച് ചെളിയൊക്കെ ദേഹത്തായി എന്നൊക്കെ ഇരിക്കും.അല്‍പ്പം അഴുക്ക്‌ പറ്റുന്നത്‌ നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.