Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കസബയ്ക്കൊപ്പം ഊഴം ടീസറിന് തിയറ്റർ റിലീസ്

oozham

മെമ്മറീസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഊഴം. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. സിനിമയുടെ ടീസർ ജൂലൈ ഏഴിന് റിലീസ് ചെയ്യും.

ജൂലൈ ഏഴിന് മമ്മൂട്ടി ചിത്രമായ കസബയ്ക്കൊപ്പം ഊഴത്തിന്റെ ടീസർ എത്തും. കോട്ടയത്ത് ആനന്ദ് തിയറ്ററിൽ ആണ് ടീസർ റിലീസ്. രാവിലെ 10.10ന് പൃഥ്വിരാജും ജീത്തു ജോസഫും നിർമാതാക്കളായ സി ജോര്‍ജ്ജും ആന്റോ പടിഞ്ഞാറേക്കരയും ചേര്‍ന്ന് ടീസർ ഔദ്യോഗികമായി പുറത്തിറക്കും.

ത്രില്ലർ ഗണത്തില്‍പ്പെടുന്ന ചിത്രം ഒരു പ്രതികാരകഥയാണ് പറയുന്നത്. ജീത്തു ജോസഫ് തന്നെയാണ് തിരക്കഥ. ഇറ്റ്‌സ് ജസ്റ്റ് എ മാറ്റര്‍ ഓഫ് ടൈം എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. സൂര്യ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ദിവ്യാപിള്ളയാണ് നായിക. ബാലചന്ദ്രമേനോൻ, ഇർഷാദ്, കിഷോർ, നീരജ് മാധവ്, സീത എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ.