Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു മുറൈ വന്ത് പാർത്തായാ വീണ്ടും

oru-murai-vanthu-film

ഡബ്ബിങ് വിവാദങ്ങൾക്കിടെ മണിച്ചിത്രത്താഴിലെ പ്രശസ്തമായ ഡയലോഗ് വീണ്ടും കേൾക്കാം. അതും പുതിയ സിനിമയുടെ ടൈറ്റിലായി. ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രത്തിന് ഇട്ടിരിക്കുന്ന പേര് ഒരു മുറൈ വന്ത് പാർത്തായാ എന്നാണ്. പ്രശസ്ത നിർമാതാവ് സിയാദ് കോക്കർ ആണ് കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിനിമ നിർമിക്കുന്നത്. ഉണ്ണി മുകുന്ദൻ പ്രകാശൻ എന്ന ഇലക്ട്രീഷ്യനെ അവതരിപ്പിക്കുന്ന സിനിമയിൽ പ്രയാഗ മാർട്ടിനാണ് നായിക. അജു വർഗീസ്, സുധി കോപ്പ, ബിജുക്കുട്ടൻ തുടങ്ങിയവരും താരനിരയിലുണ്ട്.

നവാഗതനായ സാജൻ കെ മാത്യുവാണ് സംവിധായകൻ. തിരക്കഥ അഭിലാഷ്. മണിച്ചിത്രത്താഴുമായി ബന്ധപ്പെട്ട പേര് സിനിമയ്ക്കിട്ടത് യാദൃശ്ചികമല്ല. സിനിമയുമായി ഏറ്റവും ചേർന്നുനിൽക്കുന്ന പേരാണ് ഒരു മുറൈ വന്ത് പാർത്തായ. ടൈറ്റിലിലെ സർപ്രൈസ് പൂർണമായും വെളിപ്പെടുത്താനാകില്ലെന്ന് തിരക്കഥാകൃത്ത് പറയുന്നു. ഒരു മുറൈ വന്ത് പാർത്തായയുടെ ഷൂട്ടിങ് ഇന്ന് പാലക്കാട്ട് ആരംഭിച്ചു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.