Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമയിലെ സ്വപ്നം ജീവിതത്തിൽ നിറവേറ്റി മുത്തശ്ശി ഗദ ടീം

muthashi-ghada

ആരോരുമില്ലാത്ത മുത്തച്ഛന്മാർക്കും മുത്തശ്ശിമാർക്കും താങ്ങും തണലുമായി മുത്തശ്ശി ഗദ സിനിമയുടെ അണിയറ പ്രവർത്തകർ. വൃദ്ധസദനത്തിൽ താമസിക്കുന്ന ഇവരുടെ സ്വപ്നങ്ങൾക്ക് ചിറകു മുളപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം.

അങ്ങനെയുള്ള ആളുകളുടെ സ്വപ്നപൂർത്തീകരണത്തിനായി സിനിമയിലെ അവസാന രംഗത്ത് പറയുന്ന പോലെ ഒരു ഫെയ്സ് ബുക്ക് പേജും സിനിമയുടെ സംവിധായകനായ ജൂഡും കൂട്ടരും നിർമിച്ച് കഴിഞ്ഞു.

ഇതിലൂടെ പ്രായമായി ആരോരും ഇല്ലാതെ കഴിയുന്നവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുകയാണ് ലക്ഷ്യം. നിങ്ങൾക്കും ഈ ഗ്രൂപ്പിൽ അംഗമാകാം.അങ്ങനെയുള്ള മുത്തച്ഛനോ മുത്തശിയോ ഉണ്ടെങ്കിൽ ഈ ഗ്രൂപ്പിലൂടെ അവരുടെ വിവരങ്ങൾ അറിയിക്കാം.