ഇത്തവണ നടന്ന തിരഞ്ഞെടുപ്പിന് പ്രചരണം കൊഴുപ്പിക്കാൻ മാത്രമല്ല മത്സരത്തിനും വെള്ളിത്തിരയിലെ താരങ്ങൾ ഇറങ്ങിയിരുന്നു. സിനിമ-സീരിയല്‍ താരങ്ങളും സംവിധായകരുമാണ് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അങ്കത്തിനിറങ്ങിയത്.
തമിഴകത്തെ രാഷ്ട്രീയചുറ്റുപാടുകളിൽ താരങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കുമെങ്കിലും കേരളത്തിൽ നേരെ തിരിച്ചായിരുന്നു. തിരഞ്ഞെടുപ്പിൽ പരായജപ്പെട്ട താരങ്ങൾ ആരൊക്കെയെന്ന് നോക്കാം...
തിരുവനന്തപുരം കോർപറേഷൻ ശാസ്തമംഗലം വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി ടിവി അവതാരക വീണ എസ് നായരായിരുന്നു തലസ്ഥാനത്തെ ഗ്ലാമർ സാന്നിധ്യം. വീണയ്ക്ക് വേണ്ടി പ്രചരണത്തിനായി പ്രമുഖര്‍ നേരിട്ട് രംഗത്തിറങ്ങിയിട്ടും തോല്‍ക്കാനായിരുന്നു വിധി. എൽ എൽ ബി കഴിഞ്ഞ് നേരെ തിരഞ്ഞെടുപ്പു ഗോദയിലിറങ്ങിയ വീണ കെ പി സി സി ജനറൽ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്റെ മരുമകളാണ്.
പ്രശസ്ത സംവിധായകന്‍ അലി അക്ബര്‍ കോഴിക്കോട് കോര്‍പറേഷനില്‍ മത്സരിച്ച് പരാജയപ്പെട്ടു. കടല്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ സിനിമാ–സീരിയൽ താരം സോണിയയെയും തേടിയെത്തിത് തോൽവി തന്നെ. എറണാകുളം നോര്‍ത്ത് ഡിവിഷനില്‍ ശിവസേനയുടെ സ്ഥാനാര്‍ത്ഥിയായാണ് സോണിയ ജോസ് മത്സരിച്ചത്.
കിസ്സ് ഓഫ് ലവ് സമരനായികയും മോഡലുമായ ഹെന്ന മരിയ കെന്നഡിയും പരാജയം ഏറ്റുവാങ്ങി. ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായാണ് ഹെന്ന കളമശ്ശേരി നഗരസഭയിലേയ്ക്ക് മത്സരിച്ചത്.
എറണാകുളം ജില്ലാ പഞ്ചായത്ത് കീഴ്മാട് ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയായി ജനവിധി തേടിയ ചലച്ചിത്ര നിർമാതാവും സംവിധായകനുമായ മമ്മി സെഞ്ചുറിയും പരാജയപ്പെട്ടു. താരങ്ങള്‍ മത്സരിച്ച തെരഞ്ഞെടുപ്പില്‍ വിജയിച്ച ഏക വ്യക്തി ഗായിക ദലീമയാണ്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.