Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാലപീഡനത്തിന് ഇരയായിട്ടുണ്ട്; തുറന്നു പറഞ്ഞ് പാർവതി

parvathy

ബാലപീഡനത്തിനും, ഒാൺലൈൻ ആക്രമണത്തിനും തുടങ്ങി സ്ത്രീയെന്ന നിലയിൽ നിരവധി സംഘർഷാവസ്ഥകളിലൂടെ കടന്നു പോയിട്ടുണ്ടെന്ന് നടി പാർവതി. വിവിധ പരീക്ഷകളില്‍ വിജയം നേടിയവര്‍ക്കുള്ള ഹൈബി ഈഡന്‍ എം.എല്‍.എയുടെ അവാര്‍ഡ് വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.

ജാഗ്രത എന്ന വാക്കിന് വലിയ അര്‍ഥങ്ങളുണ്ട്. മുതിർന്നവർ പറയുന്നത് കേൾക്കാനുള്ള ക്ഷമ യുവതലമുറയ്ക്കുണ്ടാവണമെന്നും അവർ അവരുടെ അനുഭവങ്ങളിൽ നിന്ന് പറയുന്നത് നമുക്കു ഗുണം ചെയ്യുകയേയുള്ളുവെന്നും പാർവതി പറഞ്ഞു. നിറഞ്ഞ കൈയ്യടികള്‍ക്കിടയിലാണ് പാര്‍വതി വേദിയിലെത്തിയത്. 

നവമാധ്യമങ്ങളിലെ ചതിക്കുഴികളെക്കുറിച്ച് ബോധവല്‍ക്കരണം ലക്ഷ്യമിട്ടുള്ള ബോധിനി എന്ന വീഡിയോയില്‍ പാര്‍വതി സാന്നിധ്യമറിയിച്ചിരുന്നു. 

Your Rating: