മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം പത്തേമാരിയുടെ വിജയാഘോഷം ദുബായിയിൽ നടന്നു. സലീം അഹമ്മദ് സംവിധാനം ചെയ്ത പ്രവാസികളുടെ ജീവിത കഥ പറഞ്ഞ സിനിമയുടെ 125ാം ദിനാഘോഷപരിപാടികളാണ് ദുബായിയിൽ സംഘടിപ്പിച്ചത്.
ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരോടൊപ്പം മമ്മൂട്ടിയും ആഘോഷപരിപാടികളില്‍ പങ്കെടുത്തു. പ്രവാസി മലയാളികളാണ് പത്തേമാരി ടീമിന് ദുബായില്‍ സ്വീകരണം നല്‍കിയത്. റസൂൽ പൂക്കുട്ടി, ജുവൽ മേരി, സലിം അഹമ്മദ്, സിദ്ദിഖ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Pathemari 125 Days Celebration
വഴി വെട്ടുന്നവരുടെ കഥയാണ് പത്തേമാരി. ഗൾഫ് എന്ന സ്വപ്നദേശത്തേക്കുള്ള വഴി വെട്ടിത്തെളിച്ചവരുടെ കഥ. അതിമനോഹരവും അതേ സമയം ഹൃദയസ്പർശിയുമായി അവതരിപ്പിച്ചിരിക്കുന്ന അടുത്ത കാലത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു.