Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമാചിത്രീകരണത്തിനിടെ പ്രതി പിടിയില്‍

വധശ്രമക്കേസില്‍ ഒളിവിലായിരുന്ന പ്രതി സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കുവേ പിടിയിലായി. സിനിമയില്‍ പോലീസിന്റെ വേഷമിട്ട് ചിത്രീകരണത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. നേമം കല്ലിയൂര്‍ കാക്കാമൂല കണ്ണങ്കുഴി വീട്ടില്‍ ധര്‍മ്മ എന്ന് വിളിക്കുന്ന സന്തോഷ് ആണ് പിടിയിലായത്.

മമ്മൂട്ടി നായകനായെത്തുന്ന ഉട്ടോപ്യയിലെ രാജാവ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലായിരുന്നു ചിത്രീകരണം നടന്നത്. ലാത്തിച്ചാര്‍ജില്‍ പങ്കെടുക്കുന്ന പോലീസിന്റെ വേഷമായിരുന്നു ഇയാളുടേത്. ആളെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.