Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂർണിമയ്ക്കൊപ്പം കൊറിയൻ സെൽഫിയുമായി ഇന്ദ്രജിത്ത്

poornima-indrajith

അമർ അക്ബർ അന്തോണിയുടെ വിജയത്തിന് ശേഷം കുടുംബവുമൊത്ത് ഒരു ചെറിയ അവധി എടുത്തിരിക്കുകയാണ് നടൻ ഇന്ദ്രജിത്ത്. ഭാര്യ പൂർണിമക്കൊപ്പം സൗത്ത് കൊറിയയിൽ അവധി ആഘോഷിക്കുകയാണ് താരം.

ഇരുവരുമൊന്നിച്ച് കൊറിയയിൽ നിന്നൊരു ചിത്രവും ആരാധകർക്കായി പങ്കുവച്ചു. ഒരു കൊറിയൻ സെൽഫി എന്ന വിശേഷണത്തോടെയാണ് ചിത്രം അദ്ദേഹം പോസ്റ്റ് ചെയ്തത്.

അമര്‍ അക്ബർ അന്തോണിയിൽ അന്തോണിയെന്ന കഥാപാത്രത്തെയായിരുന്നു ഇന്ദ്രജിത്ത് അവതിരിപ്പിച്ചത്. ഇന്ദ്രന്റെ പുതിയ ചിത്രം രാജേഷ് പിള്ളയുടെ വേട്ടയാണ്. ചിത്രത്തിൽ മഞ്ജു വാരിയറിനൊപ്പമാണ് അദ്ദേഹം എത്തുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.