Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീത്തു ജോസഫ് സംവിധാനം; നായകൻ പ്രണവ് മോഹന്‍ലാൽ

pranav-jeethu

പ്രണവ് മോഹൻലാൽ നായകനായി എത്തുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് പ്രണവ് നായകനായി എത്തുക. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമാണം. ദൃശ്യം സിനിമയ്ക്ക് ശേഷം ജീത്തു സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ഗണത്തിൽ ഉൾപ്പെട്ട ചിത്രമായിരിക്കും ഇത്. ജനുവരിയില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങും.

‘ജീത്തു ജോസഫിന്റെ സഹായിയായി രണ്ടു സിനിമകളിൽ പ്രണവ് പ്രവർത്തിച്ചിട്ടുണ്ട്. പത്തോളം മുൻനിരസംവിധായകൻ പ്രണവുമായി ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിച്ചിരുന്നു. ഒരുപക്ഷേ ജീത്തുവായിട്ടുള്ള മാനസികഅടുപ്പമായിരിക്കാം അദ്ദേഹം ഈ ചിത്രത്തിൽ തന്നെ അഭിനയിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടാകുക’. മോഹൻലാല്‍ മനോരമ ഓൺലൈനോട് പറഞ്ഞു.

പുനർജനി എന്ന ചിത്രത്തിൽ ബാലതാരമായി സംസ്ഥാന പുരസ്‌കാരം നേടിയ പ്രണവ് മോഹന്‍ലാല്‍ ഒന്നാമൻ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന സിനിമയില്‍  പ്രണവ് പ്രത്യക്ഷപ്പെട്ടിരുന്നു. ജീത്തു ജോസഫിന് കീഴില്‍ പാപനാസം, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളില്‍ സംവിധാന സഹായിയായിരുന്നു പ്രണവ്.

പ്രണവിന് ഇപ്പോള്‍ 26 വയസ്സുണ്ട്. ഇരുപത്തിയാറാം വയസ്സിലായിരുന്നു സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ ദുല്‍ഖറിന്റെയും നായക അരങ്ങേറ്റം.