Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആമിറിന് ഉത്തരധ്രുവത്തിലേക്ക് പോകാം: പ്രതാപ് പോത്തൻ

pratap-aamir

ഇന്ത്യയിൽ അസഹിഷ്ണുതയാണെങ്കിൽ ആമിറിനും കുടുംബത്തിനും ഉത്തരധ്രുവത്തിലേക്ക് പോകാമെന്ന് നടനും സംവിധായകനുമായ പ്രതാപ് പോത്തൻ.

കിരൺ റാവുവിനും ആമിർ ഖാനും അവരുടെ മക്കളെ ഓർത്താണ് ഭീതി, അതുകൊണ്ടാണ് അവർ ഇന്ത്യ വിടണമെന്ന് ആഗ്രഹിക്കുന്നത്. അങ്ങനെയെങ്കിൽ ഞാൻ നിർദ്ദേശിക്കുക, ഉത്തരധ്രുവം ആണ്. അവിടെ കുട്ടികളെ സന്തോഷിപ്പിക്കാൻ സാന്താക്ളോസ് എത്തും.

ഇനി അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞത് സത്യമെങ്കിൽ , അവർക്ക് ഇവിടെ അവകാശമില്ല. നിങ്ങൾക്ക് മാത്രമേ കുട്ടികളൊള്ളോ, നല്ലതെല്ലാം നിങ്ങൾക്ക് മതിയോ, അങ്ങനെയെങ്കിൽ യാതൊരു പ്രശ്നങ്ങളുമില്ലാത്ത മറ്റൊരു രാജ്യത്തിന്റെ പേര് പറയൂ. പ്രതാപ് പോത്തൻ പറഞ്ഞു.