ബാംഗ്ലൂര്‍ഡെയ്സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം അഞ്ജലി മേനോന് അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണ്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ അഞ്ജലി മേനോന്റെ തിരക്കഥയിലൂടെ പ്രതാപ് പോത്തന് സംവിധാനരംഗത്തേക്ക് വീണ്ടുമെത്തുന്നുവെന്നതാണ് സിനിമയുടെ പ്രധാനപ്രത്യേകത.
ഈ അടുത്തിടെ പ്രതാപ് പോത്തനും അഞ്ജലിയും കൂടിക്കാഴ്ച നടത്തുകയും അഞ്ജലിയില്‍ അഭിമാനമുണ്ടെന്നും ഇവര്‍ക്കൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗികവിശദീകരണം ഇതുവരെയും ഉണ്ടായിട്ടില്ല.
ബാംഗ്ലൂര്‍ ഡെയ്സില്‍ പ്രതാപ് പോത്തനും അഞ്ജലി മേനോനും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിത്രത്തില്‍ നിത്യ മേനോന്റെ അച്ഛനായാണ് പ്രതാപ് പോത്തന് എത്തിയത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.