Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആനിയ്ക്ക് ആകാമെങ്കില്‍ ജോര്‍ജിനും ആയിക്കൂടെ ?

mammootty-nivin-poster

പ്രേമം സിനിമ തെറ്റായ സന്ദേശം നല്‍കുന്നുവെന്ന സംവിധായകന്‍ കമലിന്‍റെ പ്രസ്താവന വിവാദമാകുന്നു. കമലിനെതിരെ രൂക്ഷമായ പ്രതികരണവുമായി നിരവധി ആളുകള്‍ രംഗത്തെത്തി കഴിഞ്ഞു.

പ്രേമം സിനിമ ജനങ്ങള്‍ക്ക് നല്‍കുന്നത് തെറ്റായ സന്ദേശമാണെന്നും, അധ്യാപികയെ പ്രണയിക്കുന്നതും ക്ലാസില്‍ ഇരുന്ന മദ്യപിക്കുന്നതും വിദ്യാര്‍ത്ഥികളെ തെറ്റായ ദിശയിലേക്ക് നയിക്കുമെന്നും കമല്‍ പറഞ്ഞു. എന്നാല്‍ മമ്മൂട്ടി, ആനി, ശോഭന, ശ്രീനിവാസന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി കമല്‍ സംവിധാനം ചെയ്ത മഴയെത്തും മുന്‍പെ എന്ന സിനിമയും പ്രേമം സിനിമയുടെ പ്രമേയവുമായി സാദൃശ്യമില്ലേ എന്നാണ് ചിലരുടെ വാദം.

മഴ എത്തും മുന്‍പെയില്‍ വിദ്യാര്‍ത്ഥിനിക്ക് അധ്യാപകനെ പ്രേമിക്കാം , അതേ സിനിമയില്‍ തന്നെ അധ്യാപകന്‍ ക്ലാസില്‍ വരുമ്പോള്‍ പടക്കം പൊട്ടിച്ച് വരവേല്‍ക്കാം . അന്നത്തെ കുട്ടികള്‍ അതൊന്നും കണ്ട് വഴിപിഴച്ച് പോകില്ലായിരുന്നു. പിന്നെ എന്തുകൊണ്ടാണ് പ്രേമം സിനിമയെമാത്രം കമല്‍ ആക്ഷേപിക്കുന്നതെന്നും ഇവര്‍ചോദിക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.