Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലരിനെയും ജോർജിനെയും ഇവർ‌ നശിപ്പിച്ചു; ട്രോള്‍ മഴ തുടങ്ങി

malar-troll

പ്രേമം സിനിമയുടെ തെലുങ്ക് റീമേയ്ക്കിൽ മലരായി എത്തുന്ന ശ്രുതി ഹാസന്റെ ആദ്യലുക്ക് പുറത്തുവന്നപ്പോൾ ട്രോളോട് ട്രോളായിരുന്നു. സായി പല്ലവി മനോഹരമാക്കിയ കഥാപാത്രത്തെ ശ്രുതി നശിപ്പിക്കുമെന്ന് ട്രോളന്മാർ ഉറപ്പിച്ച് പറയുന്നു. ചിത്രീകരണം പൂർത്തിയാക്കി പ്രേമം തെലുങ്ക് ഇപ്പോൾ റിലീസിനൊരുങ്ങുകയാണ്.

alphonse-troll

അതിനിടെയാണ് മലരേ എന്ന സൂപ്പർഹിറ്റ് ഗാനത്തിന്റെ തെലുങ്ക് വിഡിയോ പുറത്തുവന്നത്. ഈ വിഡിയോ കൂടി വന്നതോടെ ട്രോളന്മാർ ചിത്രത്തിൽ ജോർജ് ആയി എത്തുന്ന നാഗചൈതന്യയെയും വെറുതെ വിടുന്നില്ല.

alphonse-troll-1
alphonse-troll-4

നിവിന്‍ അവതരിപ്പിച്ച ജോർജിന്റെ പകുതിപോലും വരില്ല നാഗചൈതന്യയെന്നാണ് വിമർശകർ പറയുന്നത്. പാട്ടിൽ പ്രേമം സിനിമയിലെ അതേരംഗങ്ങൾ കോപ്പിയടിച്ച് വച്ചിരിക്കുകയാണെന്ന് കൃത്യമായി മനസ്സിലാകുകയും ചെയ്യും.

alphonse-troll-2
alphonse-troll-3

മലരെ എന്ന ഗാനത്തിലെ നിവിന്‍ പോളിയുടെ ഭാവങ്ങള്‍ അനുകരിക്കാന്‍ ശ്രമിക്കുന്ന നാഗചൈതന്യയാണ് ഇത്തവണ ട്രോളന്മാരുടെ ഇര. ശ്രുതി ഹാസനെയും വെറുതെവിട്ടിട്ടില്ല.  

Evare Video Song | Premam Full Songs | Naga Chaitanya, Shruthi Hassan | Sithara Entertainments

Your Rating: