Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രോളന്മാർ അറിഞ്ഞോ; തെലുങ്ക് പ്രേമം ട്രെയിലർ ഇറങ്ങി

premam-trailer

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ പ്രേമം തെലുങ്കു പതിപ്പിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നാഗചൈതന്യയാണ് നിവിൻ പോളി അവതരിപ്പിച്ച ജോർജിന്റെ േവഷത്തിൽ എത്തുന്നത്. ഒരു മിനിട്ട് 42 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലറിൽ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെല്ലാം വന്നുപോകുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ ടീസറിന് ലഭിച്ച ട്രോള് പേടിച്ചാണെന്ന് തോന്നുന്നു ട്രെയിലറിനും യുട്യൂബിൽ കമന്റ് ചെയ്യാനുള്ള അവസരം അണിയറപ്രവർത്തകർ നൽകിയിട്ടില്ല. മലയാളത്തിൽ സിനിമയുടെ ട്രെയിലർ അൽഫോൻസ് പുത്രൻ പുറത്തിറക്കിയിട്ടില്ല എന്നതും ശ്രദ്ധേയം.

Premam Official Trailer | Naga Chaitanya, Shruti Haasan, Anupama, Madonna

അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിവരോടൊപ്പം മലയാളികള്‍ നെഞ്ചിലേറ്റിയ കഥാപാത്രമായ മലര്‍ ആയി ശ്രുതി ഹാസനും ചിത്രത്തിലുണ്ട്. ചന്തൂ മൊണ്ടേട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ട്രെയിലറിന് കുഴപ്പമൊന്നുമില്ലെങ്കിലും നാഗചൈതന്യയുടെ അഭിനയത്തിന് നിലവാരമില്ലെന്നാണ് പരാതി. നിവിന്‍ അവതരിപ്പിച്ച ജോർജിന്റെ പകുതിപോലും വരില്ല നാഗചൈതന്യയെന്നാണ് വിമർശകർ പറയുന്നത്.

മലരായി എത്തുന്ന ശ്രുതി ഹാസന്റെ ആദ്യലുക്ക് പുറത്തുവന്നപ്പോൾ ട്രോളോട് ട്രോളായിരുന്നു. സായി പല്ലവി മനോഹരമാക്കിയ കഥാപാത്രത്തെ ശ്രുതി നശിപ്പിക്കുമെന്ന് ട്രോളന്മാർ ഉറപ്പിച്ച് പറയുന്നു. ചിത്രീകരണം പൂർത്തിയാക്കി പ്രേമം തെലുങ്ക് ഇപ്പോൾ റിലീസിനൊരുങ്ങുകയാണ്.

തെലുങ്ക് പതിപ്പിലെ ഗാനങ്ങളും പുറത്തിറങ്ങി. ഏഴ് ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗോപീസുന്ദറും രാജേഷ് മുരുഗേഷനുമാണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 

Your Rating: