Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേമത്തിലെ അഭിനയം; നാഗചൈതന്യയ്ക്ക് ട്രോളോട് ട്രോൾ

troll-naga

പ്രേമം സിനിമയുടെ തെലുങ്ക് റീമേയ്ക്കിൽ മലരായി എത്തുന്ന ശ്രുതി ഹാസന്റെ ആദ്യലുക്ക് പുറത്തുവന്നപ്പോൾ തുടങ്ങിയ ട്രോളുകളാണ്. ഇപ്പോൾ ട്രെയിലർ ഇറങ്ങിയിട്ട് പോലും ട്രോളിന്റെ ഒഴുക്കു കുറയുന്നില്ല. ശ്രുതി ഹാസൻ തൽക്കാലം രക്ഷപ്പെട്ടെന്ന് തോന്നുന്നു. ട്രെയിലർ കൂടി വന്നതോടെ ട്രോളന്മാർക്ക് നാഗചൈതന്യയോടാണ് ഇഷ്ടം കൂടിയിരിക്കുന്നത്. ‍

troll-naga-1

നിവിന്‍ അവതരിപ്പിച്ച ജോർജിന്റെ പകുതിപോലും വരില്ല നാഗചൈതന്യയെന്നാണ് വിമർശകർ പറയുന്നത്. മലയാളികൾ മാത്രമല്ല തമിഴന്മാരും സിനിമയ്ക്കെതിരെ തിരിഞ്ഞതാണ് ട്രോളുകളുടെ എണ്ണം കൂടാൻ കാരണം. ഇതുപേടിച്ച് ട്രെയിലറിലെ കമന്റിന് പോലും പ്രേമം തെലുങ്ക് ടീം വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു.

troll-naga-4

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ചിത്രം മലയാളത്തിൽ മാത്രമല്ല തമിഴിലും വമ്പൻ ഹിറ്റ് ആയിരുന്നു. നിവിൻ പോളി ജോർജ് ആയും സായി പല്ലവി മലർ ആയുമെത്തിയ ചിത്രത്തിലെ പ്രണയവും പാട്ടും കഥയും എല്ലാം അത്രയേറെ ഹൃദ്യമായിരുന്നു.

troll-naga-2

എന്നാൽ തെലുങ്കിൽ സിനിമ എത്തിയപ്പോൾ ഇത് നശിപ്പിക്കുകയാണെന്നും റീമേയ്ക്ക് ചെയ്യേണ്ടിയിരുന്നില്ല എന്നുമാണ് വിമർശകർ പറയുന്നത്. വെറുമൊരു ട്രെയിലർ കൊണ്ട് മാത്രം ഒരാളെ എങ്ങനെയാണ് വിമർശിക്കുന്നതെന്നും സിനിമ പുറത്തിറങ്ങിയാൽ മാത്രമാണ് കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂ എന്നും നാഗചൈതന്യയുടെ ആരാധകരും പറയുന്നു.

troll-naga-3

തെലുങ്ക് ചിത്രങ്ങളുടെ സ്വഭാവം ഇതാണെന്നും തെലുങ്ക് പ്രേക്ഷകരെ ആകർഷിക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും അണിയറപ്രവർ‌ത്തകരും വ്യക്തമാക്കുന്നു. ചിത്രം അടുത്തമാസം ആദ്യം തിയറ്ററുകളിലെത്തും.
 

troll-naga-5