Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യംവിട്ടുപോകാൻ പറയുന്നത് മണ്ടത്തരം: പൃഥ്വിരാജ്

prithviraj

കലാകാരന്മാരോട് രാജ്യംവിട്ടുപോകാന്‍ പറയുന്നത് മണ്ടത്തരമാണെന്ന് പൃഥ്വിരാജ്. അല്‍പമെങ്കിലും സംസ്‌കാരമുള്ളവര്‍ക്ക് കലാകാരന്മാർക്കെതിരെയുള്ള ഇത്തരം പരാമര്‍ശങ്ങളോട് ഒരുകാരണവശാലും യോജിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപെട്ടു.

ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ ബിജെപി നേതാക്കൾ വിവാദപ്രസ്താവനകള്‍ രാജ്യമെന്പാടും ചർച്ച ചെയ്യുന്നതിനിടെയാണ് പൃഥ്വിരാജിന്റെ പ്രസ്താവന. ബ്ലെസ്സി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പ്രഖ്യാപനത്തിനായി കുവൈത്തിൽ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ആണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത് .

എന്ന് നിന്റെ മൊയ്തീന് ശേഷം തനിക്കു ലഭിക്കുന്ന മികച്ച കഥാപാത്രമാണ് ആടുജീവിതത്തിലെ നജീബെന്നും ആട് ജീവതത്തിന്റെ പ്രൊജക്റ്റുമായി 7 വര്‍ഷം മുമ്പ് സംവിധായകന്‍ ബ്ലെസ്സി സമീപിച്ചപ്പോള്‍ തന്നെ നജീബ് മനസ്സിനെ കീഴ്‌പ്പെടുത്തിയിരുന്നെന്നും പൃഥ്വിരാജ് പറഞ്ഞു.