Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതൊന്നും ഞാൻ പറഞ്ഞതല്ല: പൃഥ്വിരാജ്

Prithviraj

നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രമുഖ രാഷ്ട്രീയപാർട്ടിയ്ക്ക് പിന്തുണയുമായി തന്റേതെന്ന രീതിയില്‍ പ്രചരിക്കുന്ന പ്രസ്താവനകളും ചിത്രങ്ങളും വ്യാജമാണെന്ന് നടൻ പൃഥ്വിരാജ്. സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളില്‍ വ്യക്തമായ നിലപാടുള്ളയാളാണ് താന്‍. എന്നാൽ ഈ പ്രചരിക്കുന്നതൊന്നും താന്‍ പറഞ്ഞതല്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

പൃഥ്വിരാജിന്റെ വാക്കുകളിലേക്ക്– വരുന്ന തെരഞ്ഞെടുപ്പിനായി തയ്യാറെടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിന്തുണയുമായി എന്റേതെന്ന രീതിയില്‍ ചില പ്രസ്താവനകള്‍ കുറച്ചു ദിവസമായി വരുന്നതായി കാണുന്നു. നമ്മുടെ സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളില്‍ എനിക്ക് എന്റേതായ വ്യക്തമായ നിലപാടുണ്ട്. പക്ഷേ ഈ പ്രചരിപ്പിക്കപ്പെടുന്നതൊന്നും ഞാന്‍ പറഞ്ഞതല്ലെന്ന് ഇവിടെ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു.

ഓണ്‍ലൈനില്‍ സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താതെതന്നെ ആരുടെ പേരിലും എന്ത് പ്രചരണവും തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് നടത്താമെന്ന് കരുതുന്ന ഏതോ 'ക്ലോസെറ്റ് ജീനിയസാണ്/ ജീനിയസുകളാ'ണ് ഇതിന് പിറകില്‍. ഇത് സംബന്ധിച്ച എല്ലാ പ്രചാരണങ്ങള്‍ക്കും ഇതോടെ അവസാനമാകുമെന്ന് കരുതുന്നു. തിരഞ്ഞെടുക്കാനുള്ള നിങ്ങളുടെ അവകാശം വിനിയോഗിക്കുക.. നിങ്ങളുടെ വോട്ട് എണ്ണപ്പെടട്ടെ.. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനം ചലനാത്മകമാവട്ടെ.. '

നടൻ നീരജ് മാജധവിന്റെ പേരിലും തിരഞ്ഞെടുപ്പിന്റെ പേരിൽ വ്യാജചിത്രങ്ങൾ പ്രചരിച്ചിരുന്നു. അവസാനം നീരജും വാർത്ത തെറ്റാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.

Your Rating: