പൃഥ്വിരാജ്—സുപ്രിയ ദമ്പതികൾക്ക് പെൺകുഞ്ഞ്. കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
ജീവിതത്തിലെ ഏറ്റവും വലിയ റിലീസിനായി കാത്തിരിക്കുകയാണെന്നും സുപ്രിയ അമ്മയാകാൻ പോകുന്നെന്നും തന്റെ ഫേസ്ബുക്ക് പേജിൽ പൃഥ്വി മുൻപ് കുറിച്ചിരുന്നു.2011 ഏപ്രിൽ 25നായിരുന്നു പൃഥ്വിരാജിന്റെ വിവാഹം. സുപ്രിയ മാധ്യമപ്രവർത്തകയാണ്.
പൃഥ്വിയുടെ ഓണചിത്രം സപ്തമ.ശ്രീ. തസ്കരാഃ തിയറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുമ്പോഴാണ് താരത്തിനും ആരാധകർക്കും മറ്റൊരു സന്തോഷവാർത്ത കൂടി ലഭിച്ചിരിക്കുന്നത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.