Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് പൃഥ്വിയുടെ അലംകൃത

prithviraj-alamkritha

പൃഥ്വിരാജ്- സുപ്രിയ ദന്പതികളുടെ മകള്‍ അലംകൃതയുടെ ആദ്യചിത്രം പുറത്തുവന്നു. പൃഥ്വിരാജ് തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ അലംകൃതയുമായി നില്‍ക്കുന്ന ചിത്രം ആരാധകര്‍ക്കായി പങ്കുവച്ചത്. വനിത മാസികയുടെ ഓണം പതിപ്പില്‍ പൃഥ്വി-സുപ്രിയ ജോഡികള്‍ മകളുടെ വിശേഷങ്ങള്‍ പങ്കുവക്കും. കൂടുതല്‍ വിവരങ്ങള്‍ പുതിയ ലക്കം വനിതയില്‍.

2011 ഏപ്രില്‍ 25നായിരുന്നു പൃഥ്വിരാജ്‌- സുപ്രിയ വിവാഹം. പ്രശസ്ത നടന്‍ സുകുമാരന്റെ മകനായ പൃഥ്വി 2002ല്‍ രഞ്ജിത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നന്ദനത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. മാധ്യമപ്രവര്‍ത്തകയാണ് സുപ്രിയ.