Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൃഥ്വി ചോദിക്കുന്നു, അതാരാ.. ?

prithviraj-facebook

നടൻ പൃഥ്വിരാജ് ഫെയ്സ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തു. പൃഥിയുടെ അച്ഛനും നടനുമായ സുകുമാരനും നടൻ സോമനും വേറൊരാള്‍ക്ക് പൂമാല ചാർത്തുന്നതാണ് ചിത്രം. ഈ ചിത്രത്തിന്റെ കൂടെ പൃഥ്വിയുടെ ഒരു ചോദ്യവും ഉണ്ടായിരുന്നു.

ഇടത്തും വലത്തും നിൽക്കുന്ന രണ്ടുപേരെയും മലയാളികൾക്കെല്ലാം അറിയാം. എന്നാൽ നടുക്ക് നിൽക്കുന്നത് ആരെന്നായിരുന്നു പൃഥ്വിയുടെ ചോദ്യം.

പൃഥ്വിയുടെ ചോദ്യം കേട്ട് ആരാധകർ ഉത്തരത്തിനായി പരക്കം പാഞ്ഞു. സംവിധായകൻ ഐവി ശശിയാണെന്ന് ചിലർ. മറ്റു ചിലർ പറഞ്ഞു കെ.ടി കുഞ്ഞുമോൻ എന്ന്. അങ്ങനെ നാനൂറോളം കമന്റുകളാണ് ചിത്രത്തിന് ലഭിച്ചത്.

ചിത്രം പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്ക് ശേഷം ഉത്തരവുമായി പൃഥ്വി തന്നെ രംഗത്തെത്തി. തിരക്കഥാകൃത്തായ ടി. ദാമോദരൻ ആയിരുന്നു ആ വ്യക്തി. കമന്റുകളിൽ നിന്നും ആദ്യം ശരിയുത്തരം നൽകിയത് ബാല ഗംഗാധരൻ എന്ന ആരാധകനാണെന്നും പൃഥ്വി പറഞ്ഞു.

ചിത്രത്തിൽ കാണുന്ന നാലാമത്തെയാൾ നടനും മാനേജറുമായ അബ്ദുള്ള ആണെന്ന് പൃഥ്വി വ്യക്തമാക്കി. 1979ൽ പുറത്തിറങ്ങിയ മനസാ വാചാ കർമണ എന്ന സിനിമയുടെ വിജയം ആഘോഷിക്കുന്നതിനിടെ പകർത്തിയ ചിത്രമാണിതെന്നും പൃഥ്വി പറയുന്നു. 

Your Rating: