Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫേസ്ബുക്കില്‍ തരംഗമായി അമറിന്റെ 'ലാലേട്ടന്‍' ഫോട്ടോ

prithviraj-amar

പൃഥ്വിരാജ്-ഇന്ദ്രജിത്ത്-ജയസൂര്യ കൂട്ടുകെട്ടില്‍ പുറത്തിറങ്ങി അമര്‍ അക്ബര്‍ അന്തോണി തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്ത് കോമഡി എന്റര്‍ടെയ്നര്‍ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുന്ന സിനിമയാണ്.

2006ല്‍ പുറത്തിറങ്ങിയ ക്ളാസ്മേറ്റ്സിന് ശേഷം പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും ഒന്നിച്ച ചിത്രം കൂടിയാണ്. മൂന്നുപേരുടെയും കോമഡി നമ്പറുകള്‍ തന്നെയാണ് സിനിമയുടെ വിജയത്തിന് പ്രധാനകാരണം.

ചിത്രത്തില്‍ രസകരമായ ഒരുപാട് നിമിഷങ്ങളുണ്ടെങ്കിലും ലാലേട്ടന്‍ ആരാധകരെ കോരിത്തരിപ്പിച്ച രംഗമുണ്ട് ഈ സിനിമയില്‍. മോഹന്‍ലാലിനെ അനുകരിച്ച് പൃഥിരാജ് ടിക്കറ്റ് എടുക്കാന്‍ പോകുന്ന രംഗമാണ് തിയറ്ററുകളില്‍ ആവേശം നിറച്ചത്.

മോഹന്‍ലാലിന്റെ തോളുചെരിഞ്ഞുള്ള നടത്തം അനുകരിക്കുന്ന ചിത്രം പൃഥ്വിരാജ് കഴിഞ്ഞ ദിവസം തന്റെ ഔദ്യോഗികഫേസ്ബുക്ക് പേജില്‍ ആരാധകര്‍ക്കായി പങ്കുവച്ചു. മണിക്കൂറുകള്‍ക്കകം ലൈക്കുകളുടെ പെരുമഴയായിരുന്നു. ഇപ്പോള്‍ തന്നെ ചിത്രത്തിന് ഒരു ലക്ഷത്തിന് മുകളില്‍ ലൈക്സ് ലഭിച്ചു കഴിഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.