Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാലിനെ വേദിയിൽ അനുകരിച്ച് പൃഥ്വി; വിഡിയോ കാണാം

prithviraj

അമർ അക്ബർ അന്തോണിയിൽ ലാലേട്ടന്‍ ആരാധകരെ കോരിത്തരിപ്പിച്ച ഒരു രംഗമുണ്ട്‍. മോഹന്‍ലാലിനെ അനുകരിച്ച് പൃഥിരാജ് ടിക്കറ്റ് എടുക്കാന്‍ പോകുന്ന രംഗമാണ് തിയറ്ററുകളില്‍ ആവേശം നിറച്ചത്.

ആ സിനിമയിലെ ഡയലോഗ് മോഹൻലാലിന്റെ ശബ്ദത്തിൽ വീണ്ടും അനുകരിച്ച് പൃഥ്വി. യുഎഇയിലെ അജ്മാനില്‍ കഴിഞ്ഞ ദിവസം നടന്ന എന്ന് നിന്റെ മൊയ്തീന്‍ സിനിമയുടെ വിജയാഘോഷത്തിനിടെയാണ് പൃഥ്വിരാജ് വീണ്ടും മോഹന്‍ലാലിനെ അനുകരിച്ചത്.

Prithviraj Imitating Mohanlal - Success Celebration Of Ennu Ninte Moideen

മിമിക്രി അത്ര എളുപ്പമല്ല,വളരെ വളരെ കഴിവുള്ള ആളുകൾക്ക് മാത്രമേ മിമിക്രി ചെയ്യാനാകൂ, ആ കഴിവ് തീരെ ഇല്ലാത്ത ആളാണ് ഞാന്‍. ആ സമയത്ത് എനിക്ക് തോന്നിയ ഒരു കാര്യമാണ് നാദിർഷാ ഇക്കയോട് ചോദിച്ചത്. അത് വേറൊന്നും കൊണ്ടല്ല ലാലേട്ടന്റെ ശബ്ദത്തില്‍ ഞാന്‍ പറഞ്ഞാല്‍ എനിക്ക് കയ്യടിക്കാത്തവര്‍ പോലും അവിടെ കയ്യടിക്കും എന്നറിയാമായിരുന്നു. പൃഥ്വിരാജ് പറഞ്ഞു.