Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയദർശൻ ചിത്രത്തിൽ പൃഥ്വിരാജ്; നിർമാണം മണിയൻപിള്ള

priyan-prithvi പ്രിയദർശൻ, പൃഥ്വിരാജ്, മണിയന്‍പിള്ള രാജു

പ്രിയദർശൻ ചിത്രത്തിൽ പൃഥ്വിരാജ് നായകനായി എത്തുന്നു. മോഹൻലാല്‍ നായകനായി അഭിനയിക്കുന്ന ഒപ്പം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് ശേഷം പ്രിയൻ സംവിധാനം ചെയ്യുന്ന പ്രോജക്ടായിരിക്കും ഇത്. ശ്രീലങ്കയിലാകും സിനിമയുടെ ചിത്രീകരണം.

പൃഥ്വിക്കൊപ്പം സൂപ്പര്‍ഹിറ്റായ പാവാട നിര്‍മിച്ച മണിയന്‍പിള്ള രാജുവാണ് ഈ ചിത്രത്തിന്റെ നിര്‍മാതാവ്. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, ജയസൂര്യ എന്നിവരെയെല്ലാം നായകരാക്കിയ പ്രിയന്‍ ഇതാദ്യമായാണ് പൃഥ്വിരാജിനെവച്ച് ഒരു ചിത്രം ഒരുക്കുന്നത്. സിനിമയുടെ ബാക്കിവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.