Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൃഥ്വിയ്ക്കൊപ്പം പ്രതികാരകഥയുമായി ജീത്തു; ഊഴം

oozham-malayalam-movie

മെമ്മറീസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഊഴം. ഒരു പ്രതികാരകഥയാണ് ചിത്രം പറയുന്നത്. ജീത്തു ജോസഫ് തന്നെയാണ് തിരക്കഥ.

ഷാംദത്ത് സൈനുദ്ദീനാണ് ഛായാഗ്രഹണം. സി ജോര്‍ജ്ജും ആന്റോ പടിഞ്ഞാറേക്കരയും ചേര്‍ന്നാണ് നിര്‍മാണം. മാർച്ചിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. പൃഥ്വിരാജ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രവുമാണ് ഊഴം. ഇറ്റ്‌സ് ജസ്റ്റ് എ മാറ്റര്‍ ഓഫ് ടൈം എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. അയ്യൂബ് ഖാനാണ് എഡിറ്റര്‍.