Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടിയുടെ ‘കർണൻ’; പ്രതികരണവുമായി പൃഥ്വി

prthvi-mammoottyy

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി കർണൻ എന്ന സിനിമ വരുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു. സംവിധായകനും തിരക്കഥാകൃത്തുമായ പി ശ്രീകുമാർ തിരക്കഥ ഒരുക്കുന്ന ചിത്രം മധുപാൽ ആകും സംവിധാനം ചെയ്യുക എന്നായിരുന്നു വാർത്ത. അതിനിടെയാണ് പൃഥ്വിരാജിനെ നായകനാക്കി ആർ എസ് വിമലും കർണൻ എന്ന സിനിമ ഒരുക്കുന്നതായി കേട്ടത്. ഈ സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങൾ വിമൽ തുടങ്ങി കഴിഞ്ഞു. ‌‌ ‌

ഇപ്പോഴിതാ മമ്മൂട്ടിയുടെ കർണൻ സിനിമയെക്കുറിച്ച് പൃഥ്വിരാജ് പറയുന്നു. മമ്മൂട്ടിയെ പോലെയൊരു വലിയ നടന്‍ സമാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ തനിക്ക് യാതൊരു എതിര്‍പ്പും ഇല്ലെന്ന് പൃഥ്വിരാജ് പറയുന്നു. കര്‍ണ്ണന്റെ ജീവിതത്തെ ആസ്പദമാക്കി ആര്‍ക്കും സിനിമയെടുക്കാം, അതിനുള്ള സര്‍ഗാത്മക സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. മാത്രമല്ല ഈ രണ്ട് പ്രോജ്ടുകളെപ്പറ്റി സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ച രണ്ടു സിനിമകൾക്കും ഗുണം ചെയ്യുമെന്നും പൃഥ്വി പറയുന്നു.

ആളുകൾ ഇനിയും ഈ പ്രോജക്ടിനെക്കുറിച്ച് ചർച്ച ചെയ്യണമെന്നും കർണൻ സിനിമ ഉടൻ ആരംഭിക്കുമെന്നും പൃഥ്വി വ്യക്തമാക്കി.
 

Your Rating: