Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൃഥ്വിയുടെ പുതിയ പോസ്റ്റ്; ഡിക്ഷണറി വേണമെന്ന് ആരാധകർ

prithviraj-eng

പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ ഒരു മലയാളം പോസ്റ്റ് എഴുതിക്കഴിഞ്ഞാൽ കണ്ണുനിറഞ്ഞുപോകുമെന്നാണ് ആരാധകർ പറയുന്നത്. പൃഥ്വിയുടെ ഇംഗ്ലീഷ് പോസ്റ്റുകൾ ഒന്നും മനസ്സിലാകാത്തതു തന്നെ കാരണം. ഇപ്പോഴിതാ പൃഥ്വിയുടെ പുതിയ പോസ്റ്റും ആരാധകർക്കിടയിലും ട്രോളന്മാർക്കിടയിലും ചർച്ചയാകുന്നു.

ടിയാന്‍ എന്ന പുതിയ സിനിമയുടെ ചിത്രീകരണാനുഭവം വിവരിച്ച് എഴുതിയ പോസ്റ്റാണ് ട്രോളിന് ഇടയാക്കിയത്. ഇത്തവണയും കടുകട്ടി ഇംഗ്ലീഷിൽ തന്നെയാണ് താരത്തിന്റെ പോസ്റ്റ്. ഇതുവരെ തനിക്കായി എഴുതിയില്‍ ഏറ്റവും സങ്കീർണമായ കഥാപാത്രമാണ് ടിയാനിലെ അസ്‌ലാൻ എന്നാണ് പൃഥ്വി പോസ്റ്റിൽ പറയുന്നത്. ചിത്രീകരണം പൂര്‍ത്തിയായിട്ടും അസ്‌ലൻ തന്നില്‍ ഉണ്ടെന്നും ആ കഥാപാത്രം ഒരുപാട് പ്രചോദനമായെന്നും പൃഥ്വി പറഞ്ഞു.

മലയാളത്തിലെ തന്നെ ഏറ്റവും വലിയ പ്രൊഡക്ഷനാണ് ഈ സിനിമയുടേതെന്ന് പൃഥ്വി വ്യക്തമാക്കുന്നു. റെഡ്റോസ് ക്രിയേഷൻസിന്റെ ബാനറിൽ ഹനീഫ് മുഹമ്മദ് ആണ് നിർമാണം. ചിത്രീകരണത്തിലുടനീളം ഇന്ദ്രജിത്തുമായി വഴിക്കിട്ടിരുന്നെന്നും എന്നാൽ പിന്നീട് അതേഷോട്ട് മോനിട്ടറിൽ കാണുമ്പോൾ പരസ്പരം മാപ്പുപറഞ്ഞിട്ടുണ്ടെന്നും പൃഥ്വി പറഞ്ഞു.

ഇംഗ്ലീഷിലായിരുന്നു ഈ വിവരണങ്ങളെല്ലാം. ഇതോടെ ആരാധകര്‍ രസകരമായ കമന്റുകളുമായി എത്തി. ‘കേരള സർക്കാർ പോലും മലയാളീകരിചു, ഇനിയെങ്കിലും ഒന്ന് മലയാളത്തിൽ പറയൂ രാജൂ എട്ടാ, ഞങ്ങൾക്കും ഒന്ന് മനസ്സിലാക്കട്ടെ, ഇത്‌ എല്ലാ മലയാള നടന്മാരോടും ഉള്ള അപേക്ഷ ആണ്‌. നമ്മൾ മലയാളികൾ അല്ലെ മലയാളീകരിക്കൂ, ഈ അപേക്ഷ ദുൽക്കറിനോടും കൂടി ഉള്ളതാ’...

‘എന്റെ ഭാഗത്തും തെറ്റുണ്ട്..... ലൈക് അടിച്ചു വിട്ടാൽ മതിയാർന്നു... വെറുതെ വായിക്കാൻ ശ്രമിച്ചു’...‘ഞങ്ങ മലയാളം മീഡിയമാ... അതോണ്ട് രാജുഏട്ടന്റെ പോഷ്ടിന്റെ പകർപ്പവകാശം ഞങ്ങ, ഇങ്ങൾക്ക് കൽപ്പിച്ച് തരണ്.’

ഇങ്ങനെ രസകരമായ നിരവധി കമന്റുകളാണ് പേജിൽ വന്നുകൊണ്ടിരിക്കുന്നത്.