Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹഫോട്ടോയ്ക്ക് താഴെ അസഭ്യവർഷം; പ്രതികരണവുമായി പ്രിയാമണി

priyamani

നടി പ്രിയാമണിയുടെയും കാമുകൻ മുസ്തഫ രാജിന്റെയും വിവാഹനിശ്ചയം ഈയിടെ കഴിഞ്ഞിരുന്നു. മുസ്തഫയുമൊത്തുള്ള വിവാഹനിശ്ചയത്തിന്റെ ചിത്രവും നടി ട്വിറ്ററിൽ പങ്കുവക്കുകയുണ്ടായി. എന്നാൽ ഫോട്ടോയ്ക്ക് താഴെ ഇരുവരെയും അപമാനിക്കുന്ന തരത്തിലുള്ള അഭിപ്രായങ്ങളാണ് വന്നത്. സഹികെട്ട് അവസാനം ആ ഫോട്ടോ തന്നെ നടി പിൻവലിച്ചു.

ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന്റെ ഫോട്ടോ പ്രിയാമണി തന്നെയാണ് തന്റെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. വിവാഹനിശ്ചയ ചിത്രത്തിന് ലഭിച്ച മോശം കമന്റുകളും പ്രതികരണവും പ്രിയാമണിയെ വേദനിപ്പിച്ചതാണ് ചിത്രം പിൻവലിക്കാൻ കാരണം. ആക്രമണം രൂക്ഷമായപ്പോള്‍ പ്രതികരണവുമായി താരം ട്വിറ്ററിലെത്തി.

നെഗറ്റീവ് പ്രതികരണങ്ങള്‍ വേദനിപ്പിച്ചെന്ന് പ്രിയാമണി പറയുന്നു. ജീവിതത്തിലെ പുതിയ യാത്രയ്ക്ക് തുടക്കമിട്ടപ്പോള്‍ അനുഗ്രഹം പ്രതീക്ഷിച്ചാണ് ഭാവി വരനുമൊത്തുള്ള ഫോട്ടോ പോസ്റ്റ് ചെയ്തത്. എന്നാല്‍ നെഗറ്റീവ് കമന്റുകള്‍ തളര്‍ത്തിയെന്നും പ്രിയാമണി പറഞ്ഞു. ഇത് എന്റെ ജീവിതമാണ്, നിങ്ങള്‍ ആദ്യം പക്വതയാര്‍ജ്ജിക്കൂ എന്ന് പ്രിയ പ്രതികരിച്ചു. എന്റെ മാതാപിതാക്കളെയും പ്രതിശ്രുത വരനെയും മാത്രമേ എല്ലാം ബോധ്യപ്പെടുത്താനുള്ളൂവെന്നും പ്രിയാമണി ട്വിറ്ററിലൂടെ പറഞ്ഞു

ഇൗവൻ മാനേജ്മെന്റ് ബിസിനസ് നടത്തുകയാണ് മുസ്തഫ. വർഷങ്ങൾക്കുമുമ്പുള്ള ഐപിഎൽ ചടങ്ങിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. മഴവിൽ മനോരമയുടെ ഡി ഫോർ ഡാൻസ് സീസൺ ടുവിന്റെ ഫൈനലിൽ മുസ്തഫ രാജ് എത്തിയിരുന്നു. അതോടെയാണ് ഇൗ പ്രണയം ലോകം മുഴുവൻ അറിഞ്ഞത്.

വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍, ഇപ്പോള്‍ ലോകത്തിന്റെ ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്ന അനുഭവമാണ് എനിക്ക് തോന്നുന്നത് എന്നായിരുന്നു നടിയുടെ മറുപടി. വിവാഹ നിശ്ചയ ചടങ്ങ് വെറും അര മണിക്കൂര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പരസ്പരം മോതിരം കൈമാറി. അത്രമാത്രം. വിവാഹത്തിന്റെ തിയ്യതി തീരുമാനിച്ചിട്ടില്ല. അധികപക്ഷവും അടുത്ത വര്‍ഷം ആദ്യം ഉണ്ടാകുമെന്ന് പ്രിയാമണി അറിയിച്ചു.

വിവാഹ നിശ്ചയ ചടങ്ങ് വളരെ ആര്‍ഭാടമാക്കാന്‍ തന്നെയായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഒരുമാസം മുമ്പ് എന്റെ അച്ഛന്റെ സഹോദരന്‍ മരണപ്പെട്ടു. അദ്ദേഹം എനിക്ക് അച്ഛന് തുല്യമാനാണ്. ഇക്കാര്യം മുസ്തഫയുമായി സംസാരിച്ചപ്പോള്‍ ചടങ്ങ് ലളിതമാക്കാം എന്ന് അദ്ദേഹം തന്നെയാണ് പറഞ്ഞത്. പ്രിയാമണി വ്യക്തമാക്കി
 

Your Rating: