Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കളിച്ചു രസിക്കാൻ പുലിമുരുകൻ ത്രീഡിയാകും

pulimurugan

കാടിന്റെ ചൂടും ചൂരുമുള്ള മോഹന്‍ലാൽ കഥാപാത്രം പുലിമുരുകനോടൊപ്പം കളിച്ചു രസിക്കാം. പ്രേക്ഷകരെ ആവേശം കൊള്ളിക്കുവാനായി പുലിമുരുകന്‍ ഗെയിമെത്തുകയാണ്. അതും ഒരു കിടിലൻ ത്രീഡി ഗെയിം. ഇതാദ്യമായാണു ഒരു മലയാളം ചലച്ചിത്രം അടിസ്ഥാനമാക്കി ഗെയിം തയ്യാറാക്കുന്നത്. 

ആവേശം വാനോളം പറത്തിവിട്ടാണു പുലിമുരുകൻ കാടിറങ്ങി വന്നത്. മോഹൻലാൽ ചിത്രത്തിന്റെ പോസ്റ്ററും ട്രെയിലറുമെല്ലാം പ്രേക്ഷകരെ അത്രയേറെ ത്രസിപ്പിച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഒക്ടോബർ ഏഴിനാണു റിലീസിനെത്തുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിനു തിരക്കഥ ഉദയകൃഷ്ണയുടേതാണ്. ടോമിച്ചൻ മുളകുപാടമാണു സിനിമ നിർമ്മിക്കുന്നത്. 

Your Rating: