Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഞാൻ പറയുന്നത് എന്റെ കാഴ്ച്ചപാടിലെ മഹാഭാരതം’

r-s-vimal വിമൽ

എന്നു നിന്റെ മൊയ്തീൻ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ആർ എസ് വിമലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു. മഹാഭാരതം ആസ്പദമാക്കിയുള്ള കഥയാണ് സിനിമയാക്കാൻ തീരുമാനിച്ചിരിക്കുന്നത്. അതിനെക്കുറിച്ച് വിമൽ പറയുന്നത് ഇങ്ങനെ:

എന്റെ കാഴ്ച്ചപാടിലൂടെയുള്ള മഹാഭാരതമായിരിക്കും സിനിമയിൽ കാണിക്കുന്നത്. സിനിമയുടെ കഥ വികസിപ്പിക്കാനായി ചരിത്രവഴികളിലൂടെ ഞാൻ യാത്ര നടത്തിയിരുന്നു. അവിടെ പഴമയുടെ ശേഷിപ്പുകളോ അടയാളങ്ങളോ ഒന്നും തന്നെയില്ല. കൃഷ്ണൻ ഗീതോപദേശം നടത്തിയെന്ന് പറയുന്ന സ്ഥലത്ത് ഒരു ആൽമരം മാത്രമാണുള്ളത്. നമ്മൾ മനസ്സിൽ കണ്ട കാഴ്ച്ചകളുടെ പുനരാവിഷ്ക്കാരമായിരിക്കും എന്റെ സിനിമ.

പേരും താരങ്ങളെയുമൊന്നും തീരുമാനിച്ചിട്ടില്ല. പൃഥ്വിരാജ് ഉറപ്പായിട്ടും സിനിമയിൽ ഉണ്ട്. മറ്റു താരങ്ങളെ തീരുമാനിക്കുന്നതെയുള്ളു. സായ്പല്ലവി സിനിമയിൽ ഇല്ല. ഈ മാസം 15ന് ദുബായിയിലെ ബുർജ് അല്‍ അറബ് ഹോട്ടലിൽവച്ച് സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടക്കും. ആ ചടങ്ങിൽവെച്ചായിരിക്കും സിനിമയുടെ പേര് പ്രഖ്യാപിക്കുന്നത്. ദുബായിയിലെ പ്രമുഖ വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ചിത്രം നിർമിക്കുന്നത്.