Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപ് സാധിച്ചത് ഞങ്ങളുടെകൂടെ ആഗ്രഹം: വിമല്‍

r-s-vimal-letter

കാഞ്ചനമാലയ്ക്ക് സഹായഹസ്തവുമായി എത്തിയ നടന്‍ ദിലീപിനെ അഭിനന്ദിച്ച് എന്നു നിന്റെ മൊയ്തീന്‍ സിനിമയുടെ സംവിധായകന്‍ ആര്‍.എസ് വിമല്‍. ബി.പി.മൊയ്തീൻ സേവാമന്ദിറിനു സ്വന്തമായി ഒരു കെട്ടിടം എന്ന കാഞ്ചനമാലയുടെ സ്വപ്നം പൂര്‍ത്തീകരിക്കാനായി ദിലീപ് മുന്നിട്ടിറങ്ങിയത് വാര്‍ത്തയായിരുന്നു.

എന്നാല്‍ സിനിമ വന്‍ വിജയം നേടുമ്പോഴും സംവിധായകനോ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരോ കാഞ്ചനമാലയ്ക്ക് എന്തുകൊണ്ട് സഹായം നല്‍കിയില്ലെന്ന ചോദ്യവും സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് ഇതിന് മറുപടിയുമായി സംവിധായകന്‍ ആര്‍.എസ് വിമല്‍ തന്നെ നേരിട്ട് രംഗത്തെത്തിയത്.

ആര്‍ എസ് വിമലിന്റെ കുറിപ്പ് വായിക്കാം- ബഹുമാന്യനായ ദിലീപ് താങ്കൾക്ക് അഭിനന്ദനങ്ങൾ...

എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഞങ്ങളുടെ ആഗ്രഹം ലോകത്ത് പ്രണയത്തിന്റെ പേരിൽ രേഖപ്പെടുത്താൻ പോകുന്ന ഏറ്റവും മികച്ച സ്മാരകം മുക്കത്ത് മഹാനായ മൊയ്തീന്റെ പേരിലാവണമെന്ന് . അതിനുവേണ്ടി ഞങ്ങൾ നിർമാതാക്കൾ ഉൾപ്പെടെ പ്രാരംഭ ശ്രമം തുടങ്ങുകയും ചെയ്തിരുന്നു. നിർഭാഗ്യവശാൽ സിനിമയുടെ ഷൂട്ടിങ്ങിന്റെ അവസാന ഘട്ടത്തിൽ ചില സൂത്രശാലികൾ കാഞ്ചനമ്മയെ തെറ്റിദ്ധരിപ്പിച്ച് സിനിമയ്ക്കെതിരെ കോടതിയിൽ എത്തിച്ചു. ഇപ്പോഴും കോഴിക്കോട് കോടതിയിൽ ആ കേസ് തീർന്നിട്ടില്ല. കോടതിയലക്ഷ്യം ആകുമെന്നതിനാൽ സേവാമന്ദിറിന് ഇപ്പോൾ ഞങ്ങൾക്കൊന്നും ചെയ്യാനാവുന്നില്ല... ഞങ്ങളെ മനസിലാക്കി സേവാമന്ദിറിനു വേണ്ടി മുന്നോട്ടു വന്ന ദിലീപിന് അഭിനന്ദനങ്ങൾ.. ഇനിയും ആയിരക്കണക്കിന് പേർ മുന്നോട്ടു വരിക.

സ്നേഹപൂർവം...ആർ.എസ് വിമൽ

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.