Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുല്‍ഖര്‍ മുംബൈയിലേക്ക്

dq

അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപ്പസ് എന്നീ ശ്രദ്ധേയമായ ചിത്രങ്ങള്‍ക്ക് ശേഷം രാജീവ് രവി ഒരുക്കുന്ന സിനിമയില്‍ ദുല്‍ഖര്‍ നായകനാകുന്നു. മുബൈയാകും ചിത്രത്തിന്‍റെ പ്രധാനലൊക്കേഷന്‍.

ഉള്ളടക്കം, പവിത്രം, പുനരധിവാസം, തച്ചോളി വര്‍ഗീസ് ചേകവര്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതുകയും ഇവന്‍ മേഘരൂപന്റെ സംവിധാനവും നിര്‍വഹിച്ച നടനും സംവിധായകനുമായ പി ബാലചന്ദ്രന്‍ ആണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. വിനായകന്‍,വിനയ് ഫോര്‍ട്ട്,ഷൈന്‍ ടോം ചാക്കോ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

മധു നീലകണ്ഠനാണ് ഛായാഗ്രഹണം. യുണൈറ്റഡ് ഗ്‌ളോബല്‍ മീഡിയ ആണ് ചിത്രം നിര്‍മിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.