Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയലളിതയ്ക്ക് വേണ്ടി രജനീകാന്തും

rajnikanth-jayalalitha

ജയലളിതയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ സൂപ്പര്‍താരം രജനീകാന്ത് പങ്കെടുത്തു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായി വീണ്ടും ചുമതലയേക്കുന്ന ചടങ്ങിനാണ് സൂപ്പര്‍താരം എത്തിയത്.

രജനി ഉള്‍പ്പടെയുള്ള നിരവധി ചലച്ചിത്ര താരങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പടെ നിരവധിപേരെ സാക്ഷിയാക്കിയാണ് ജയലളിത വീണ്ടും അധികാരമേറ്റെടുത്തത്. പ്രഭു, വിക്രം, ശരത് കുമാര്‍, കാര്‍ത്തി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. മദ്രാസ് സര്‍വ്വകലാശാല സെന്റിനറി ഓഡിറ്റോറിയത്തില്‍ രാവിലെ 11 മണിയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഗവര്‍ണര്‍ റോസയ്യ ജയലളിതയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. 28മന്ത്രിമാരാണ് ജയലളിതയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.