Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രജനിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു !

rajni-twitter

തീക്കട്ടയിൽ ഉറുമ്പരിക്കുക എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ. ഹാക്കിങ്ങും തിരിച്ചു പിടിക്കലുമൊക്കെ സമൂഹമാധ്യമങ്ങളിൽ സർവസാധാരണമാണെങ്കിലും ഇക്കുറി പണി കിട്ടിയത് സാക്ഷാൽ രജനികാന്തിനാണ്. രജനിയുടെഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. 

ഇന്നലെയാണ് സംഭവം. പതിവില്ലാതെ രജനിയുടെ ട്വിറ്റർ പേജിലെ ഫോളോവിങ്ങ് (രജനി പിന്തുടരുന്നവർ) എണ്ണം കൂടി. ഷാരുഖിനെയും സൽമാനെയും ആമിറിനെയും അക്ഷയ് കുമാറിനെയും രജനി പിന്തുടരാൻ തുടങ്ങി. കബാലി സംവിധായകൻ പാ രഞ്ജിത്, കലൈ പുലി താനു എന്നിവരും ഇതിൽപ്പെടും.

ഇതിൽ അത്ര പന്തികേട് ആർക്കും തോന്നിയില്ല. എന്നാൽ അടുത്തത് ഒരു ട്വീറ്റ് ആയിരുന്നു. Rajanikanth #HitToKill എന്നായിരുന്നു ട്വീറ്റ്. രജനിയുടെ ഒരു ട്വീറ്റിനായി കാത്തിരിക്കുന്ന ആരാധകർ ട്വീറ്റ് റി ട്വീറ്റ് ചെയ്തു. സംഭവം ട്വിറ്ററിൽ ഉടൻ തരംഗമായി .

അപ്പോഴാണ് സംഭവം എല്ലാവരും അറിയുന്നത്. പലർക്കും എന്താണ് ട്വീറ്റിൻ്റെ അർഥമെന്നറിയണം. ചിലർ അത് രാഷ്ട്രീയമാക്കി. ട്വീറ്റ് വിവാദമായി മാറുമെന്നായതോടെ രജനിയുടെ മകൾ സൗന്ദര്യ രംഗത്തെത്തി. അച്ഛൻ്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും എന്നാൽ പെട്ടന്നു തന്നെ അത് തിരിച്ചെടുക്കാനായെന്നും സൗന്ദര്യ പറഞ്ഞു. വിവാദ ട്വീറ്റ് ഉടനെ നീക്കം ചെയ്തു.

Your Rating: