Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാതൃകയായി രാംചരൺ

ram-charan-teja-brucelee

കഴിഞ്ഞ ദിവസം തെലുങ്ക് സൂപ്പർ താരം രാംചരൺ കണ്ണ് കെട്ടി ഒരു കിലോമീറ്റർ നടന്നു. അന്ധർ നേരിടുന്ന പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അറിയുന്നതിനു വേണ്ടിയാണ് താൻ അങ്ങനെ ചെയ്തതെന്ന് അദ്ദേഹം പിന്നീട് പറയുകയുണ്ടായി. എന്നാൽ പിന്നാലെ സൂപ്പർ താരം ഒരു തീരുമാനവുമെടുത്തു.

തന്റെ പുതിയ ചിത്രമായ ബ്രൂസ് ലീയുടെ അദ്യ ഷോ അന്ധ വിദ്യാർഥികൾക്കായി നടത്താനാണ് താരം തീരുമാനിച്ചത്. സ്വന്തം സിനിമകളുടെ പ്രമോഷനായി ഒാടിനടക്കുന്ന, കാശ് പൊടിക്കുന്ന സൂപ്പർതാരങ്ങളും അണിയറക്കാരും രാംചരൺ ചെയ്തതെന്തെന്ന് ഒന്നു നോക്കുക. 400 അന്ധരായ കുട്ടികളുടെ മുന്നിൽ ലോക വ്യാപക റിലീസിനു ഒരു ദിവസം മുമ്പ് അദ്ദേഹം തന്റെ ചിത്രം പ്രദർശിപ്പിക്കും.

അന്ധരാണെങ്കിലും അവർക്ക് സിനിമകളോടുള്ള ഇഷ്ടം അടുത്തറിഞ്ഞയാളാണ് ഞാൻ. ഒാരോ താരത്തെയും ശബ്ദം കേൾക്കുമ്പോൾ തന്നെ അവർക്ക് തിരിച്ചറിയാനാകും. ചില സിനിമകളിലെ ഡയലോഗുകൾ അവർ കാണാതെ പറഞ്ഞു കേൾപ്പിക്കും. അവരുടെ മുന്നിൽ തന്നെയാണ് ഇൗ സിനിമ ആദ്യം പ്രദർശിപ്പിക്കേണ്ടതും. രാംചരൺ പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.