Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ സിനിമ പരാജയപ്പെട്ടിരുന്നെങ്കിൽ വിനയൻ തകർന്നേനെ: രാമചന്ദ്ര ബാബു

vinayan-ramachandrababu

വിനയന്റെ സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ഹൊറർ ചിത്രമായ ആകാശഗംഗ. 1999ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ദിവ്യ ഉണ്ണിയാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമയുടെ നിർമാതാവും വിനയൻ തന്നെയാണ്. എന്നാൽ ഈ സിനിമ വിനയൻ ഒരുപാട് വേദനകളും നഷ്ടങ്ങളും സഹിച്ചാണ് ചിത്രീകരിച്ചതെന്ന് ഇന്നും ആര്‍ക്കും അറിയാത്ത രഹസ്യമാണ്. ‘ആകാശഗംഗ’ വിജയിച്ചില്ലെങ്കിൽ വിനയനു പലതും എന്നെന്നേക്കുമായി നഷ്ടപ്പെട്ടേനെ.

ഈ സിനിമയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്നൊരു വാർത്ത ഛായാഗ്രാഹകനായ രാമചന്ദ്ര ബാബു വെളിപ്പെടുത്തി. ചിത്രം തുടങ്ങി എല്ലാം നഷ്ടമാകും എന്ന സാഹചര്യത്തിലാണ് വിനയൻ നിർമാണം ഏറ്റെടുക്കുന്നത്. അതും സ്വന്തം വീടിന്റെയും സ്ഥലത്തിന്റെയും ആധാരം പണയപ്പെടുത്തി. രാമചന്ദ്ര ബാബുവിന്റെ വാക്കുകളിലേക്ക്–

രാമചന്ദ്രബാബു: ‘ആകാശഗംഗ’ വിജയിച്ചില്ലെങ്കിൽ വിനയനു പലതും നഷ്ടപ്പെടുമായിരുന്നു. ചിത്രം ആരംഭിക്കുന്ന സമയത്തുതന്നെ നിർമാതാവും ഡിസ്ട്രിബ്യൂട്ടറും ഇതിൽനിന്നു പിൻമാറിയിരുന്നു. പടം നിന്നുപോകും എന്ന അവസ്ഥയായിരുന്നു. വിനയന്റെ വീടിന്റെയും സ്ഥലത്തിന്റെയും ആധാരം പണയപ്പെടുത്തി ചിത്രത്തിന്റെ‌ നിർമാതാവിന്റെ സ്ഥാനവും ഏറ്റെടുക്കുകയായിരുന്നു. പടം തിയറ്ററിൽ നല്ല കലക്‌ഷൻ നേടുകയും വീടുപണി വിനയൻ പൂർത്തിയാക്കുകയും ചെയ്തു. പക്ഷേ, ചിത്രത്തിന്റെ 125–ാം ദിവസം ആഘോഷിച്ചപ്പോൾ ആ വിവരം എന്നെ അറിയിക്കുകപോലും ചെയ്തില്ലെന്നത് ഒരു ദുഃഖസത്യമാണ്.