Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാബുവിന് മറുപടിയുമായി രാമകൃഷ്ണൻ

sabu-mani

കലാഭവൻ മണിയുടെ മരണം നടന്നിട്ട് മാസങ്ങളായെങ്കിലും വിവാദങ്ങൾ ഇപ്പോഴും തുടരുകയാണ്. അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ആരോപിക്കുന്ന കുടുംബാംഗങ്ങൾ അദ്ദേഹത്തെ അപായപ്പെടുത്തിയത് കൂട്ടുകാരാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നു.

മണിയുടെ സഹോദരനായ ആർഎൽവി രാമകൃഷ്ണൻ നടൻ ജാഫർ ഇടുക്കിക്കെതിരെയും സാബുവിനെതിരെയും രംഗത്തെത്തിയിരുന്നു. എന്നാൽ കലാഭവൻ മണിയുമായി രാമകൃഷ്ണൻ അടുപ്പത്തിലല്ലായിരുന്നെന്നും പാഡിയിൽ പോലും രാമകൃഷ്ണനെ കയറ്റാൻ മണിച്ചേട്ടൻ അനുവദിക്കില്ലായിരുന്നുവെന്നും സാബു പറഞ്ഞിരുന്നു. ഈ വിഷയത്തിൽ പ്രതികരണവുമായി രാമകൃഷ്ണൻ രംഗത്തെത്തി.

ഒരു മിഠായിക്ക് പോലും തല്ലുകൂടിയിട്ടില്ലാത്തവരാണ് ഞാനും എന്റെ ചേട്ടനുമെന്നും ആ ചേട്ടൻ എന്നെ വീട്ടിൽ കേറ്റാറില്ലെന്ന് പറഞ്ഞാൽ എങ്ങനെ സഹിക്കാൻ പറ്റുമെന്നും രാമകൃഷ്ണൻ ചോദിക്കുന്നു.

രാമകൃഷ്ണന്റെ കുറിപ്പ് വായിക്കാം–

ചേട്ടാ .... എല്ലാം കാണുന്നുണ്ടാകും അല്ലെ. ചേട്ടൻ പോയ ശേഷം ചേട്ടൻ സ്നേഹിച്ചിരുന്നവരിൽ ചിലർ നടത്തുന്ന കുപ്രചരണങ്ങൾ. അവർക്കറിയുമോ ചേട്ടാ നമ്മുടെ ബാല്യകാലം. ഒരു ചോറു പാത്രത്തിൽ നമ്മുടെ അമ്മ കൊണ്ടുവന്ന ചോറ് കയ്യിട്ടുവാരി കഴിച്ചത്, ഉണ്ണാനും, ഉടുക്കാനും ഇല്ലാതെ നമ്മൾ ഒരു പായയിൽ കെട്ടിപിടിച്ച് കിടന്നത്, ചേട്ടന് നല്ല കാലം വന്നപ്പോൾ അതൊന്നും മറക്കാതെ ഞങ്ങൾ കൂടപിറപ്പുകളെ സ്നേഹിച്ചതു സഹായിച്ചതും, ഈ ചതിയൻമാരോടു പറഞ്ഞാൽ മനസ്സിലാകുമോ.

അവസാനമായി ചേട്ടന്റെ പിറന്നാൾ സമ്മാനമായി എനിക്ക് ഉമ്മ തന്നപ്പോൾ ഞാൻ അറിഞ്ഞില്ലലോ ചേട്ടാ,, ചേട്ടൻ ചതിയിൽ പെടുമെന്ന്,,, ഞാൻ കുറേ പറഞ്ഞില്ലെ അവരെ വിശ്വസിക്കരുതെന്ന് കേട്ടിലല്ലോ,, .ചേട്ടനെ ചതിക്കുഴിയിൽ ആക്കി അവരെല്ലാവരും ഒരുമിച്ച് ആനന്ദിക്കുകയാണ് ഇവിടെ,, നമ്മൾ ഒരു മിഠായിക്കൂ പോലും തല്ലുകൂടിയിട്ടിലല്ലോ ഇതുവരെ, ആ ചേട്ടനെ കുറിച്ച് പറയുന്നത് കേട്ടോ ചേട്ടൻ എന്നെ വീട്ടിൽ കേറ്റാറില്ലെന്ന് എങ്ങനെ സഹിക്കും ചേട്ടാ. രാമകൃഷ്ണൻ പറഞ്ഞു. 

related stories