Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രഞ്ജിനീ, ജീവനാണ് വലുത്, പട്ടിയല്ല

ranjini-haridas-image രഞ്ജിനി

നായകളെ നിങ്ങൾക്ക് വലിയ ഇഷ്ടമായിരിക്കാം. ഞങ്ങൾക്കും ഇഷ്ടക്കേടൊന്നുമില്ല. പക്ഷേ നായകളെക്കാൾ ഞങ്ങൾ ഞങ്ങളുടെ മക്കളെയും മാതാപിതാക്കളെയും സ്നേഹിക്കുന്നു. അവരെ ആക്രമിക്കുന്നത് ഇനി പട്ടിയായാലും ശരി പാമ്പായാലും ശരി ഞങ്ങൾക്ക് അവയോടൊന്നും ക്ഷമിക്കാനാവില്ല. തെരുവ് നായ്കളെ സംരക്ഷിക്കണം, അവയെ കൊല്ലരുത് എന്നൊക്കെ പറഞ്ഞ് നടക്കുന്ന രഞ്ജിനിയോട് നാട്ടുകാരായ ഞങ്ങൾക്കും ചിലതൊക്കെ പറയാനുണ്ട്.

നിങ്ങൾ മേനകാ ഗാന്ധിയുടെ പകരക്കാരിയായിക്കോളൂ.‌ നായകളുടെ ജീവനു വേണ്ടി വാചലരാകുന്ന രഞ്ജിനി അറിയുന്നോണ്ടോ കേരളത്തിൽ കഴിഞ്ഞ 6 മാസത്തിനിടെ നായകളുടെ കടിയേറ്റത് അരലക്ഷത്തിലേറെ പേർക്കാണെന്ന്. പ്രീമിയം കാറുകളിൽ വെയിലും മഴയും കൊള്ളാതെ യാത്ര ചെയ്യുന്ന നിങ്ങളെപ്പോലുള്ള വിഐപി മൃഗസ്നേഹികൾക്ക് സാധാരണക്കാരുടെ പ്രശ്നം എന്തെന്നറിയില്ല. സാധനങ്ങൾ വാങ്ങാൻ ചന്തയിൽ പോകാനോ, കുട്ടികളെ സ്കൂളിൽ പറഞ്ഞയക്കാനോ പോലും പേടിയാണ്. ഞങ്ങൾക്ക് ഞങ്ങളുടെ ജീവനാണ് വലുത്. പട്ടിയല്ല.

ranjini-facebook രഞ്ജിനിയുടെ ഫേസ്ബുക്ക് പോസ്റ്റ്

സാലി തോമസ് (വീട്ടമ്മ)

മാർക്കറ്റിൽ മാലിന്യം കുമിഞ്ഞ് കൂടുന്നത് നായ്ക്കൾ പെരുകാൻ കാരണമായിട്ടുണ്ട്. നായകളെ പേടിച്ച് ടൂവിലറിൽ പോലും യാത്ര ചെയ്യാൻ പേടിയാണ്. ഞങ്ങളെപ്പോലുള്ള സാധാരണക്കാർ കൂടുതലും ആശ്രയിക്കുന്ന ഇരുചക്രവാഹന യാത്രകാര്‍ക്കും നേരെ നായകളുടെ ആക്രമണം ഉണ്ടാകുന്നത് പതിവാണ്. മാത്രമല്ല വാഹനങ്ങൾ അപകടത്തിൽ പെടാറുമുണ്ട്. കാർ ില്ലാത്തവർക്കും ഇൗ നാട്ടിൽ ജീവിക്കേണ്ടെ?

മാത്യു ചാക്കോ (സർക്കാർ ഉദ്യോഗസ്ഥൻ)

നായകടിച്ചൽ ഉണ്ടാകുന്ന ചികിത്സയ്ക്കായ് ഞങ്ങൾ കഷ്ടപ്പെടും. കൂലിവേല ചെയ്ത് ജീവിക്കുന്ന ഞങ്ങൾസ പട്ടി കടിച്ചെന്ന് പറഞ്ഞ് ഒരാഴ്ച ജോലിക്ക് പോകാതിരുന്നാൽ കുടുംബം പട്ടിണി ആയിപ്പോകും. തെരുവ് നായകളോട് ഇത്രയധികം സ്നേഹം കാണിക്കുന്ന നിങ്ങൾ ഞങ്ങളെ കൂടി ഒന്നോർക്കണം. ഒന്നുമല്ലെങ്കിലും നാം ഒരേ മനുഷ്യവർഗം തന്നെയല്ലെ?

രാജു (ഗുഡ്സ് ഷെഡ് തൊഴിലാളി)

ആനിമൽ ബെർത്ത് കൺട്രോൾ റൂൾ 2001 സെക്ഷൻ പത്ത് പ്രകാരം നായ്ക്കൾ ഉൾപ്പടെയുള്ള അപകടകാരികളായ മൃഗങ്ങളെ കൊല്ലാം. 2006 ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയും നായകളെ കൊല്ലുന്നതിന് അനുകൂലമാ‌ണ്. അംഗീകാരമുള്ള ഏതെങ്കിലും ആനിമൽ വെൽഫയർ സംഘ‌ടനയുടെ അറിവോടു കൂടിയയിരിക്കണം മൃഗങ്ങളെ കൊല്ലേണ്ടതെന്നു മാത്രം. കൊല്ലുന്നതിന് സംഘടന എതിരായാൽ മൃഗങ്ങളെ സംരക്ഷിക്കുന്നതിന്റെ ചുമതല ആ സംഘടന ഏറ്റെ‌ടുക്കണമെന്നും കോടതി വിധിയില്‍ പറയുന്നുണ്ട്.

നായകളെ കൂട്ടക്കൊല ചെയ്യാനല്ല ഇവർ ആവശ്യപ്പെടുന്നത്. അപകടകാരികളായവയെ കൊല്ലാനാണ്. നായ്കളെ കൊല്ലുന്നത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാണിക്കുമ്പോൾ കൊല്ലാതിരുന്നാൽ ഹനിക്കപ്പെടുക ഒരു ഇന്ത്യൻ പൗരന്റെ മൗലീകാവകാശമായിരിക്കും എന്ന് ഒാർക്കുക. നായ്കളെ സംരക്ഷിക്കാൻ നിയമവശങ്ങൾ നോക്കി കഷ്ടപ്പെടുന്നതിനു പകരം ഒരു 10 എണ്ണത്തിനെ ദത്തെടുത്ത് സ്വന്തം വീട്ടിൽ വളർത്തി ഒരു മാതൃക കാണിച്ചു കൊടുക്കാൻ രഞ്ജിനി തയ്യാറായാൽ അതല്ലേ ഏറ്റവും വലിയ മൃഗസ്നേഹമായി എണ്ണപ്പെടുക.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.