ഫേസ്ബുക്കില്‍ ഏറ്റവുമധികം ആക്രമണത്തിന് ഇരയാകുന്നവര്‍ നടിമാരാണ്. അസഭ്യം നിറഞ്ഞതും അശ്ലീലവുമായ കമന്‍റുകളായിരിക്കും ഇവരുടെ ചിത്രങ്ങള്‍ക്ക് മറുപടിയായി പലരും പോസ്റ്റ് ചെയ്യുക. പല നടിമാരും ഇത് കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്. എന്നാല്‍ ചിലര്‍ ഇതിന് തക്കതായ മറുപടിയും കൊടുക്കും.
നടിയും അവതാരതയുമായി സുബി സുരേഷ് ഓണാഘോഷത്തിന്റെ ഭാഗമായി ഫേസ്ബുക്കില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. സിനിമാ-സീരിയല്‍ താരങ്ങള്‍ക്കൊപ്പം സെറ്റുസാരി ഉടുത്തു നില്‍ക്കുന്ന ചിത്രമായിരുന്നു പോസ്റ്റ് ചെയ്തത്. ആ ഫോട്ടോയ്ക്ക് ഒരു ആരാധകന്‍ അശ്ലീല കമന്റ് ഇട്ടു.
ഉടനടി ആ കമന്റിന് സുബി മറുപടിയും നല്‍കി. കമന്റും അതിന് നല്‍കിയ മറുപടിയും കുറച്ചുകൂടിപ്പോയതുകൊണ്ട് സംഭവം വിവാദമായി. അവസാനം സുബി അത് ഡിലീറ്റ് ചെയ്തു. ഇപ്പോഴിതാ സുബിയുടെ മറുപടിയ്ക്ക് അഭിനന്ദനമറിയിച്ച് രമ്യ നമ്പീശന്‍. ആ ഫോട്ടോയും കമന്റും സുബിയും മറുപടി സ്ക്രീന്‍ഷോട്ട് എടുത്താണ് രമ്യ അഭിനന്ദമറിയിച്ചത്.