Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീമതി ടീച്ചർ മുതൽ സുരേന്ദ്രൻ വരെ; റിമ പ്രതികരിക്കുന്നു

surendran-rima കെ. സുരേന്ദ്രൻ, റിമ കല്ലിങ്കൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം പരിഭാഷപ്പെടുത്തുന്നതിനിടെ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് സംഭവിച്ച അബദ്ധങ്ങള്‍ സോഷ്യൽമീഡിയ ആഘോഷമാക്കി മാറ്റിയിരുന്നു. മുൻപ് സിപിഎം നേതാവ് ശ്രീമതി ടീച്ചർ ഇംഗ്ലീഷ് സംസാരിച്ചതിനെതിരെയും നിരവധി ആക്ഷേപങ്ങൾ സോഷ്യൽമീഡിയയിൽ ചർച്ചയായിരുന്നു. ഈ വിഷയത്തിൽ തന്റെ നിലപാട് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് റിമ കല്ലിങ്കൽ.

troll-2

ഭാഷ ഒരു ആശയവിനിമയത്തിനുള്ള ഉപാധിയാണ്. ഒരു ഭാഷ മികച്ച രീതിയിൽ കൈകാര്യം ചെയ്യാനുള്ള കഴിവും കഴിവില്ലായ്മയും ആ വ്യക്തിയെക്കുറിച്ച് നമുക്ക് മനസ്സിലാക്കി തരുന്നില്ല,

ശ്രീമതി ടീച്ചർ മുതൽ കെ സുരേന്ദ്രന്‍ വരെയുള്ളവർക്ക് സംഭവിച്ച കാര്യങ്ങളിലൂടെ മലയാളികളുടെ വിചിത്രസ്വഭാവം തുറന്നുകാട്ടുകയാണ്. നിലവാരം കുറഞ്ഞ പരിഹാസങ്ങളും ചളിവാരിയെറിയലും നമുക്ക് നേടിയെടുക്കേണ്ട യഥാർഥ ലക്ഷ്യങ്ങളുടെ പ്രധാന്യം കുറയ്ക്കും.

troll-1

റിമയുടെ ഔദ്യോഗികഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് തന്റെ തുറന്നനിലപാട് താരം വ്യക്തമാക്കുന്നത്.

സുരേന്ദ്രന് വന്ന പിഴവിനെ എന്തായാലും ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് മലയാളികൾ. ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പരിഹാസ ശരങ്ങൾ പ്രവഹിക്കുന്നത്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ട്രോളുകളിൽ നിന്ന്:

∙ മോദി: അഛാ ദിൻ ആനാ വാലേ ഹൈ

പരിഭാഷപ്പെടുത്തുന്ന സുരേന്ദ്രൻ: അടുത്ത ദിവസം അച്ഛൻ ആനവാലും കൊണ്ട് വരും!

∙ മോദി – മേരേ കേരൾ വാസിയോം , സാബ് കോ മേരെ നമസ്കാർ...

സുരേന്ദ്രൻ – കേരളത്തിൽ എല്ലാ സ്ഥലത്തും ഇപ്പോ നല്ല മഴക്കാർ ഉണ്ട്

∙ മോദി – കേരൾ മേ ആനെ മൈൻ ബഹൂത് ഖുശി...

സുരേന്ദ്രൻ – കേരളത്തിലെ ആനകൾ ഒന്നും സ്വയം കുളിക്കാറില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.