Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റാഫി–ഫഹദ് ഫാസിൽ ചിത്രം റോൾ മോഡൽസ്

raffi-fahad

സെവൻ ആർട്സ് ഇന്റർനാഷണലിന്റെ ബാനറിൽ ജി.പി.വിജയകുമാർ നിർമിച്ച് റാഫി രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രമാണ് ‘റോൾ മോഡൽസ്.’ വർഷങ്ങൾക്കുശേഷവും കാംപസ് സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഏതാനും പേരിലൂടെ നർമരസ പ്രധാനമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണിത്.

ഫഹദ് ഫാസിൽ നായകനാകുന്ന ഈ ചിത്രത്തിൽ നമിതാ പ്രമോദാണു നായിക. രൺജി പണിക്കർ, വിനയ് ഫോർട്ട്, ലെന, സിൻഡ്ര ഷറഫുദ്ദീൻ, വിനായകൻ, സൗപിൻ, നന്ദു പൊതുവാൾ തുടങ്ങിയവരും പ്രധാന താരങ്ങളാണ്.

ഹരി നാരായണന്റെ ഗാനങ്ങൾക്ക് ഗോപി സുന്ദർ ഈണം പകരുന്നു. ഷാം ദത്ത് ഛായാഗ്രഹണവും ജോസഫ് നെല്ലിക്കൽ കലാസംവിധാനവും നിർവഹിക്കുന്നു. ഒക്ടോബർ 15ന് ചിത്രീകരണമാരംഭിക്കും. സെവൻ ആർട്സ് റീലീസ്. 

Your Rating: