Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടിയെ കാണാൻ ശബരിനാഥും എത്തി

Sabarinath, Mammootty

തിരഞ്ഞെടുപ്പ് നടക്കുന്നത് അരുവിക്കരയിലാണെങ്കിലും ഈ മണ്ഡലത്തിൽ വോട്ടർ പോലുമല്ലാത്ത നടൻ മമ്മൂട്ടിയാണ് ഇപ്പോൾ താരം. തിരുവനന്തപുരത്ത് ഷൂട്ടിങിനായി തുടരുന്ന മമ്മൂട്ടിയെ കാണാൻ കഴിഞ്ഞ ദിവസം ഇടത് സ്ഥാനാർത്ഥി എം വിജയകുമാർ എത്തിയത് ചിത്രങ്ങൾ സഹിതം വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

Vijayakumar, Mammootty

ഇടതുസ്ഥാനാർത്ഥി എത്തിയതിന് പിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥി ശബരിനാഥും മമ്മൂട്ടിയുടെ പിന്തുണ തേടി അദ്ദേഹത്തെ സന്ദർശിച്ചു.മലയാളത്തിലെ മഹാനടനൊപ്പം എന്ന കുറിപ്പോടെ ചിത്രം ശബരിനാഥ് ഫെയ്സ്ബുക്കിൽ പോസ്റ്റുചെയ്തിട്ടുണ്ട്.

ജി കാർത്തികേയനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മമ്മൂട്ടി അദ്ദേഹം രോഗബാധിതനായിരിക്കുമ്പോൾ സന്ദർശിച്ചിരുന്നു. എന്തായാലും ഗ്ലാമറിന് ഒരു വോട്ട് എന്ന തരത്തിലാണ് മമ്മൂട്ടിയ്ക്കൊപ്പം നിൽക്കുന്ന സ്ഥാനാർത്ഥികളുടെ ചിത്രത്തിന് താഴെ വരുന്ന കമന്റുകൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.