Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സായി പല്ലവി സിനിമ ഉപേക്ഷിക്കുന്നു ?

sai-doctor

പ്രേമത്തിലൂടെ മലയാളികളുടെ മാത്രമല്ല തെന്നിന്ത്യമുഴുവനുള്ള പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് സായി പല്ലവി. മലയാളത്തിന്റെ മലർ മിസ് ഇനി മുതൽ ഡോ. സായി പല്ലവിയായാകും അറിയപ്പെടുക.

ഡോക്ടർ പദവി ലഭിച്ച ശേഷം സായി സിനിമാരംഗം ഉപേക്ഷിക്കുകയാണെന്ന് വാർത്തകൾ വന്നിരുന്നു. പ്രേമം സിനിമക്ക് േശഷം കലി എന്ന സിനിമയിൽ അഭിനയിച്ചെങ്കിലും മറ്റുചിത്രങ്ങളിലൊന്നും സായി കരാർ ഒപ്പിട്ടിട്ടില്ലായിരുന്നു. പഠനവുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണമാണ് സിനിമയിൽ അഭിനയിക്കാതിരുന്നതും. എന്നാൽ ഇനി ഡോക്ടർ ആയ ശേഷം സിനിമയിൽ നിന്നും പൂർണമായി വിടപറയുമോ എന്നാണ് ആരാധകരുടെ ടെൻഷൻ.

ഒരിക്കലും തന്റെ ഡോക്ടര്‍ എന്ന പ്രൊഫഷന്‍ ഉപേക്ഷിക്കില്ലെന്ന് സായി പല്ലവി വ്യക്തമാക്കുന്നു. നല്ല സിനിമകളും വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങളും ഉണ്ടെങ്കില്‍ തീര്‍ച്ചയായും അഭിനയിക്കും. ഒരിക്കലും പ്രതീക്ഷിക്കാതെയാണ് സിനിമയിലെത്തിയത്. എല്ലാം ദൈവാനുഗ്രഹമാണെന്നും എനിക്ക് നല്ലതേ ദൈവം ചെയ്യൂ എന്ന വിശ്വാസമുണ്ടെന്നും സായി പല്ലവി പറഞ്ഞു.

sai-palalvi

ആളുകളെ ചികിത്സിക്കുക എന്നത് ഒരു പ്രൊഫഷനായി എടുക്കാന്‍ വേണ്ടിയല്ല ഞാന്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയത്. ജീവന്റെയും ആരോഗ്യത്തിന്റെയും പ്രാധാന്യത്തെ കുറിച്ച് ആളുകളില്‍ അവബോധം ഉണ്ടാക്കണം. സ്വന്തം ശരീരത്തെയും ആരോഗ്യത്തെയും ആളുകള്‍ ബഹുമാനിയ്ക്കുകയും സ്‌നേഹിയ്ക്കുകയും ചെയ്യണം. കുറഞ്ഞ പക്ഷം എനിക്ക് ചുറ്റുമുള്ളവരിലെങ്കിലും ഇതേ കുറിച്ച് ബോധം ഉണ്ടാക്കണം. ശരീരത്തെ കുറിച്ചും ആരോഗ്യത്തെ കുറിച്ചും ഇനിയും ധാരാളം പഠിക്കാനുണ്ട്. ഇത്രയും നൽകിയതെല്ലാം ദൈവത്തിന്റെ സമ്മാനമാണെന്നാണ് ഞാന്‍ വിശ്വസിയ്ക്കുന്നത്. സായി പറയുന്നു.

കഥകള്‍ ഒരുപാട് കേള്‍ക്കുന്നുണ്ടെങ്കിലും നിലവില്‍ ഒരു സിനിമയും ഏറ്റെടുത്തിട്ടില്ലെന്നും സായി പറയുന്നു. നമ്മള്‍ ചെയ്യേണ്ട കഥാപാത്രമാണെങ്കില്‍ അത് നമ്മെ തേടി വരും. മലര്‍ എന്നിലെത്തിയത് പോലെ. ദൈവം എനിക്ക് നല്ലത് മാത്രമേ തരൂ എന്നാണ് എന്റെ വിശ്വാസം. സായി വ്യക്തമാക്കി.
 

Your Rating: